അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിന് ഇനി പുതിയ പേര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരാണ് പുതിയതായി നല്‍കിയിരിക്കുന്നത്. സര്‍ദാര്‍ പട്ടേല്‍ മൊട്ടേര സ്‌റ്റേഡിയം ഇനി നരേന്ദ്ര മോദി സ്‌റ്റേഡിയം എന്നാകും അറിയപ്പെടുക. ഈ സ്‌റ്റേഡിയത്തിലാണ് ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടക്കുന്നത്.

പുതുക്കി പണിത സ്‌റ്റേഡിയം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സബര്‍മതി നദിക്കരയിലാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേര സ്ഥിതി ചെയ്യുന്നത്. മൊട്ടേരയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌റ്റേഡിയം പുതുക്കിപ്പണിതപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായി മാറുകയായിരുന്നു.