ലക്‌നൗ: മുത്തലാഖ് രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ അവകാശങ്ങള്‍ വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മഹോബയില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ച്ില രാഷ്ട്രീയ കക്ഷികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി സ്ത്രീകളുടെ അവകാശങ്ങളെ ഇല്ലാതാക്കുകയാണ്. മുത്തലാഖ് നിര്‍ത്തലാക്കുന്നതിന് പൊതുജന അഭിപ്രായം രൂപീകരിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ പ്രതിപക്ഷ കക്ഷികള്‍ എതിര്‍ക്കുകയാണ്. സ്ത്രീകളുടെ അവകാശങ്ങളെ ഹിന്ദു-മുസ് ലീം വിഷയമാക്കി മാറ്റരുതെന്നാണ് ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരോട് പറയാനുള്ളത്. വനിതകളുടെ അവകാശ പ്രശ്‌നം ഒരു വികസന പ്രശ്‌നം തന്നെയാണ്. മുത്തലാഖിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്. സ്ത്രീകള്‍ക്കും തുല്യഅവകാശമുണ്ടെന്നും മോദി പറഞ്ഞു.