വിവാഹശേഷം നസ്‌റിയ അഭിനയിക്കുന്ന അഞ്ജലി മേനോന്‍ ചിത്രം കൂടെയുടെ ആദ്യ ടീസറെത്തി. നസ്രിയയുടെ കഥാപാത്രം വരുന്ന ആരാരോ എന്ന പാട്ടിന്റെ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. പാട്ടിന്റെ പൂര്‍ണരൂപം വ്യാഴാഴ്ച പുറത്തുവിടും. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സിനിമയിലേക്ക് നസ്രിയ തിരിച്ചു വരുന്നത്. പൃഥ്വിരാജും പാര്‍വതിയുമാണ് മറ്റ് താരങ്ങള്‍.