ന്യൂഡല്‍ഹി: 64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങ് എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് സുരഭിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. അക്ഷയ്കുമാറാണ് മികച്ച നടന്‍. നടന്‍ മോഹന്‍ലാല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജൂറിയുടെ പരാമര്‍ശം. മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മഹേഷിന്റെ പ്രതികാരത്തിനാണ് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം. മികച്ച സംഘട്ടന സംവിധാനത്തിന് പീറ്റര്‍ ഹെയ്‌നിന് അവാര്‍ഡിന് അര്‍ഹനാക്കി (ചിത്രം-പുലിമുരുകന്‍).

സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. മലയാളത്തില്‍ നിന്ന് പിന്നെയും ഒറ്റയാള്‍പാത തുടങ്ങി ചിത്രങ്ങളും വിവിധ വിഭാഗങ്ങളില്‍ മത്സരിച്ചിരുന്നു.