india

ദേശീയ വിദ്യാഭ്യാസ നയം പിൻവലിച്ച് സംസ്ഥാന നയം കൊണ്ടു വരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

By webdesk15

July 08, 2023

സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം പിൻവലിച്ച് സംസ്ഥാന നയം കൊണ്ടു വരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.ഇന്ത്യയെ പോലെ വൈവിധ്യമാർന്ന രാജ്യത്തിന് കേന്ദ്രീകൃതമായ വിദ്യാഭ്യാസ നയം അനുയോജ്യമല്ലെന്നും സംസ്ഥാനത്തിൻ്റെ പ്രാദേശിക സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ചുറ്റുപാടുകൾ കണക്കിലെടുത്ത് ഒരു വിദ്യാഭ്യാസ നയം രൂപീകരിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.ഭാഷാ തടസ്സം മറികടക്കാൻ തദ്ദേശീയരായ വിദ്യാർഥികളെ സഹായിക്കുന്നതിന് സർവകലാശാല പാഠപുസ്തകങ്ങൾ കന്നഡയിലേക്ക് വിവർത്തനം ചെയ്യുന്ന പദ്ധതിയും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.