കൊച്ചി: കൊച്ചിയില്‍ നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. കൊച്ചി നാവിക ആസ്ഥാനത്ത് രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്. കപ്പലിലെ ജോലിക്കിടെയാണ് വെടിയേറ്റത്. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് അപകടം അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് വിവരം. ഉദ്യോഗസ്ഥനെ നാവികസേനാ ആസ്ഥാനത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.