Connect with us

kerala

യാത്രയയപ്പില്‍ ഗൂഢാലോചനയുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; അന്വേഷണ സംഘം മൊഴിയെടുത്തു

അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രണ്ടാം തവണയാണ് എടുക്കുന്നത്.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരനും യാത്രയയപ്പില്‍ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എന്നാല്‍ മൊഴിയില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പത്തനംതിട്ട മലയാലപ്പുഴയിലെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രണ്ടാം തവണയാണ് എടുക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി എഡിഎമ്മിന്റെ സംസ്‌കാരത്തിന് മുമ്പ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിവാഹേതര ബന്ധങ്ങള്‍ക്ക് യൂണിവേഴ്സിറ്റി തുടങ്ങാന്‍ പറ്റിയവര്‍ ഇടത് മന്ത്രിസഭയിലുണ്ടെന്ന് ഷിബു ബേബി ജോണ്‍

ഈ സര്‍ക്കാരിനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ പിണറായി വിജയന്‍ താഴെയിറങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം: യു.ഡി.എഫിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ താല്പര്യങ്ങളുടെ സംയോജനമാണെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. പാലക്കാട് രാഹുലിനെ ബി.ജെ.പി നേരിടും, വടകരയില്‍ ഷാഫി പറമ്പിലിനെ സി.പി.എം നേരിടണം എന്ന ധാരണയിലാണ് അവര്‍ മുന്നോട്ട് പോകുന്നത്. ഈ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ യു.ഡി.എഫ് അധികാരത്തില്‍ എത്തുന്നത് തടയാം എന്നാണ് സി.പി.എം- ബി.ജെ.പി നേതൃത്വങ്ങള്‍ കരുതുന്നത്. എന്നാല്‍ ഈ സര്‍ക്കാരിനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ പിണറായി വിജയന്‍ താഴെയിറങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനപ്രതിനിധികള്‍ ദൈവപുത്രന്മാരല്ല. സമൂഹത്തില്‍ നിന്നും വളര്‍ന്നുവരുന്ന മനുഷ്യര്‍ക്ക് സമൂഹത്തിന്റേതായ നന്മതിന്മകളും ഉണ്ടാകും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ മാതൃകാപരമായ നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. അദ്ദേഹത്തെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുപോലും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്ത നടപടി സമീപകാല ചരിത്രത്തില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശപ്പെടാന്‍ കഴിയുന്നതല്ല. എന്നിട്ടും തൃപ്തരാകാതെ രാഹുലിന്റെയും ഷാഫിയുടെയും രക്തത്തിനു വേണ്ടി ദാഹിക്കുകയാണ് സി.പി.എമ്മും ബി.ജെ.പിയും.

ഷാഫി പറമ്പിലിനെ എന്തിനാണ് വഴിയില്‍ തടയുന്നത് എന്ന് വിശദീകരിക്കാന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് പോലും സാധിച്ചിട്ടില്ല. ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് മതേതര കേരളത്തിന്റെ മനസ്സ് കവരുന്ന നിലയില്‍ ഒരു ചെറുപ്പക്കാരന്‍ വളര്‍ന്നു വരുന്നതില്‍ ബി.ജെ.പിയ്‌ക്കൊപ്പം സി.പി.എമ്മും അസ്വസ്ഥരാണ്. വിവാഹേതര ബന്ധങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഒരു യൂണിവേഴ്‌സിറ്റി തന്നെ തുടങ്ങാവുന്ന സര്‍ക്കാരാണ്് ഇന്ന് കേരളം ഭരിക്കുന്നത്. അതിന്റെ ചാന്‍സിലര്‍ ആവാന്‍ യോഗ്യതയുള്ള വ്യക്തി മന്ത്രിസഭയില്‍ തന്നെയുണ്ട്. അങ്ങനെയുള്ളവരാണ് ഒരു പരാതിക്കാരി പോലുമില്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും അദ്ദേഹം പരിഹസിച്ചു.

Continue Reading

News

കണ്ണൂരില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് ഇരുവരെയുടെയും മൃതദേഹം കണ്ടെത്തിയത്.

Published

on

കണ്ണൂരില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അലവിലയില്‍ അനന്തന്‍ റോഡിലെ കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ എ കെ ശ്രീലേഖ (69) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് ഇരുവരെയുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം; ഉത്തരവിറക്കി ഹൈക്കോടതി

2023- 25 വര്‍ഷം, സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെട്ട 1017 അപകടങ്ങള്‍ ഉണ്ടായി. ഇത്തരം അപകടങ്ങള്‍ തടയാനാണ് നീക്കം.

Published

on

ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമെന്ന് ഉത്തരവിറക്കി ഹൈക്കോടതി. വിഷയത്തില്‍ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളി. സര്‍ക്കാര്‍ ഉത്തരവ് നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. 2023- 25 വര്‍ഷം, സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെട്ട 1017 അപകടങ്ങള്‍ ഉണ്ടായി. ഇത്തരം അപകടങ്ങള്‍ തടയാനാണ് നീക്കം.

ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. നടപടികള്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി കൂടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Continue Reading

Trending