Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അമിതമായ ജോലി സമ്മര്‍ദം; കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി ബി.എല്‍.ഒമാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

Published

on

രാജ്യത്തുടനീളം നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിലെ (എസ്.ഐ.ആര്‍) അമിതമായ ജോലി സമ്മര്‍ദവും വീഴ്ചകളും ആരോപിച്ച് നൂറുകണക്കിന് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒമാര്‍) കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി.

ബി.എല്‍.ഒ അധികാര്‍ രക്ഷാ കമ്മിറ്റിയുടെ ബാനറില്‍ ആയിരുന്നു മാര്‍ച്ച്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

ഈ മാസം ആദ്യം എസ്.ഐ.ആര്‍ ആരംഭിച്ചതിനുശേഷം ബംഗാളില്‍ മൂന്ന് വനിതാ ബി.എല്‍.ഒമാര്‍ മരിച്ചു. അതില്‍ രണ്ടു പേരുടേത് ആത്മഹത്യയായിരുന്നു. ബി.എല്‍.ഒമാരുടെ മരണങ്ങള്‍ ബംഗാളില്‍ മാത്രം ഒതുങ്ങുന്നില്ല. കേരളത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

kerala

വന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു

അഡ്വക്കറ്റ് ബി.എ ആളൂരിനെ കാണാനാണ് വന്നതെന്നും ആളൂര്‍ മരിച്ചത് അറിഞ്ഞില്ലെന്നും ബണ്ടി ചോര്‍ റെയില്‍വേ പൊലീസിന് മൊഴി നല്‍കി.

Published

on

എറണാകുളത്ത് നിന്ന് കസ്റ്റഡിയിലായ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ വിട്ടയച്ചു. നിലവില്‍ പ്രതിചേര്‍ക്കപ്പെട്ട കേസുകള്‍ ഇല്ലാത്തതിനാലാണ് വിട്ടയച്ചത്. അഡ്വക്കറ്റ് ബി.എ ആളൂരിനെ കാണാനാണ് വന്നതെന്നും ആളൂര്‍ മരിച്ചത് അറിഞ്ഞില്ലെന്നും ബണ്ടി ചോര്‍ റെയില്‍വേ പൊലീസിന് മൊഴി നല്‍കി.

ബണ്ടി ചോര്‍ ഇന്ന് രാവിലെ മുതല്‍ എറണാകുളം സൗത്ത് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. വെരിഫിക്കേഷന്റെ ഭാഗമായാണ് ഇയാളെ ഇന്നലെ രാത്രി തടഞ്ഞുവെച്ചിരുന്നത്. മറ്റൊരു കേസില്‍ ഹാജരാകാന്‍ എത്തിയതെന്നായിരുന്നു വാദം. എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ആളൂര്‍ വക്കീലിനെ കാണാനാണ് എത്തിയതെന്നും ഇവിടെയെത്തിയപ്പോഴാണ് മരിച്ച വിവരമറിയുന്നതെന്നും ഇയാള്‍ വ്യക്തമാക്കി.

എഴുന്നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. നിലവില്‍ കേരളത്തില്‍ കേസുകളൊന്നും ഇല്ല. തൃശൂരിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനാണ് എറണാകുളത്ത് എത്തിയത്. തൃശൂരിലെ കവര്‍ച്ച കേസില്‍ ബണ്ടി ചോറിനെ കോടതി വെറുതെ വിട്ടിരുന്നു.

Continue Reading

kerala

അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍

മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരാണ് തഹസില്‍ദാര്‍ക്ക് സങ്കട ഹരജി നല്‍കിയത്.

Published

on

മലപ്പുറത്ത് അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ക്ക് സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരാണ് തഹസില്‍ദാര്‍ക്ക് സങ്കട ഹരജി നല്‍കിയത്. ജോലി സമ്മര്‍ദം കൂടുതലാണെന്നും എല്ലാ കാര്യങ്ങളും ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും ബിഎല്‍ഒമാര്‍ ഹരജിയില്‍ പറഞ്ഞു.

ആരുടെയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ എല്ലാവരും തങ്ങള്‍ക്കെതിരെ നീങ്ങുമെന്ന് ആശങ്കയുണ്ട്. ഓരോ വോട്ടര്‍മാരുടെയും മുഴുവന്‍ ഡാറ്റയും ഡിജിറ്റലൈസ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ആദ്യം പറഞ്ഞത് എന്യൂമറേഷന്‍ ഫോമിന്റെ വിതരണവും സമാഹരണവും മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നായിരുന്നു. എന്നാല്‍, ഇപ്പോള്‍ പൂര്‍ണമായും എല്ലാ കാര്യങ്ങളും ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥയായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ പ്രയാസമുണ്ടെന്നും ബിഎല്‍ഒമാര്‍ സങ്കട ഹരജിയില്‍ പറഞ്ഞു.

Continue Reading

Trending