മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അജ്ഞാതരുടെ ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈ അഹമ്മദാബാദ് ദേശീയ പാതയില്‍ വെച്ചാണ് അവിനാഷ് തിവാരി (41) എന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെയും സുഹൃത്ത് സീമ വിശ്വകര്‍മ (38) യേയും അജ്ഞാതര്‍ ആക്രമിച്ചത്. ഇരുവരും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ അജ്ഞാതര്‍ ഇരുവരുടെയും മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് വീണ ഇരുവരും രക്ഷിക്കണമെന്ന് അപേക്ഷിച്ച് അടുത്തുള്ള പെട്രോള്‍ പമ്പില്‍ അഭയം പ്രാപിച്ചു. പമ്പ് ജീവനക്കാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. സീമ അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.