മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തി ബോളിവുഡിലെ പ്രമുഖരുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് നിഷേധിച്ച് എന്‍സിബി. ബോളിവുഡിലെ 25ഓളം വരുന്ന പ്രമുഖരുടെ പേരുകള്‍ റിയ അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബോളിവുഡ് സെലിബ്രിറ്റികളായ സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവര്‍ ഉള്‍പെടെയുള്ള പേരുകള്‍ റിയ പറഞ്ഞതായായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇവ നിഷേധിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍സിബി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ പേരാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ റിയ ചക്രബര്‍ത്തിയുടെ മൊഴി പ്രകാരം അങ്ങനെ ഒരു 25 പേരുടെ ലിസ്റ്റ് തങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്ന് എന്‍സിപി ഡെപ്യൂട്ടി ഡയറക്ടര്‍ കെപിഎസ് മല്‍ഹോത്ര മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും അവര്‍ പറഞ്ഞു. അതേസമയം ബോളിവുഡില്‍ നിന്ന് ഇനിയും ആളുകള്‍ ഉണ്ടാനുള്ള സാധ്യതയും അവര്‍ തള്ളിക്കളഞ്ഞില്ല.