Health
എച്ച്3എന്‍2 വൈറസ് വ്യാപനം; ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം
രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ആശുപത്രി സൗകര്യങ്ങള്‍ വിലയിരുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ആരോഗ്യ സെക്രട്ടറി നല്‍കിയിരിക്കുന്നത്

എച്ച്3എന്‍2 വൈറസ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രം. വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ ബോധവത്കരണം നടത്തണം.
രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാതലത്തില്‍ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് വിളിച്ചു ചേര്‍ത്ത യോഗത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്. രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ആശുപത്രി സൗകര്യങ്ങള്‍ വിലയിരുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ആരോഗ്യ സെക്രട്ടറി നല്‍കിയിരിക്കുന്നത്.
ഇന്‍ഫ്ലുവന്‍സ വൈറസിന്റെ ഒരു വകഭേദമാണ് എച്ച്3എന്‍2. സാധാരണ പനിയിലും ചുമയിലും തുടങ്ങി, ന്യൂമോണിയയിലേക്കും ശ്വാസതടസ്സത്തിലേക്കും ഗുരുതരമായാല്‍ മരണത്തിലേക്കുംവരെ എത്തുന്നതാണ് എച്ച്3എന്‍2.
Health
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു

ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്രമന്ത്രാലയം. സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവില്‍ ഇന്ത്യ നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രലയം അറിയിച്ചു.
ഇന്ത്യയില്‍ നിലവില്‍ 257 ആക്ടീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളാണെന്നും ആശുപത്രിയില്‍ പ്രവേശിക്കേണ്ട ആവിശ്യമില്ലെന്നും വിലയിരുത്തല്‍. പുതിയ ഒമിക്രോണ്‍ ഉപ വകഭേദങ്ങളുടെ വ്യാപനമാണ് സിംഗപൂരിലും ഹോങ്കോങ്ങിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് ബാധിച്ച് സിംഗപ്പൂരില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 30% വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. കേസുകളില്‍ മെയ് 10ന് 13.66 ശതമാനം വര്‍ധന രേഖപ്പെടുത്തി. നാല് ആഴ്ച്ച മുന്‍പ് 6.21 ശതമാനമായിരുന്നു. ഹോങ്കോങ് കൃത്യമായി രോഗബാധ്യതരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല.
Health
നിപ: 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; 166 പേര് സമ്പര്‍ക്കപ്പട്ടികയില്‍

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 14 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര് ഹൈ റിസ്കിലും 101 പേര് ലോ റിസ്കിലുമാണുള്ളത്. മലപ്പുറം 119, പാലക്കാട് 39, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം പേര് എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 6 പേര് ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലാണ്.
നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്ക് പട്ടികയിലുള്ള 11 പേര്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്കി വരുന്നു. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആകെ 4749 വീടുകളാണ് സന്ദര്‍ശിച്ചത്.
പുതുതായി കേസ് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ മന്ത്രി നിര്‍ദേശം നല്കി. സ്കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാനും നിര്‍ദേശം നല്കി.
Health
സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്
പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.
-
kerala5 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം