കൊച്ചി: കനത്ത മഴയെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനസർവീസുകൾ താൽക്കാലികമായി
നിർത്തിവച്ചു. മുൻകരുതലുകളുടെ ഭാഗമായി നാളെ രാവിലെ 9 മണി വരെയാണ് നിയന്ത്രണം. കഴിഞ്ഞവർഷം വൻ പ്രളയത്തെ തുടർന്ന് വിമാനത്താവളം ദിവസങ്ങളോളം അടച്ചിട്ടിരുന്നു.