തിരുവല്ല: മൂന്നാറിലെ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത സംഭവത്തെ സൂചിപ്പിച്ച് പുതിയ പ്രസ്താവനയുമായി നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയത കുറിപ്പിലാണ് മൂന്നാറിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കുരിശ് നാട്ടാനുള്ളതല്ല, കൃഷി ചെയ്യാനുളളതാണ് ഭൂമിയെന്നും അദ്ദേഹം പറഞ്ഞത്.

മൂന്നാറില്‍ ഉള്‍പ്പടെ പലയിടത്തും കുരിശ് കൃഷിയാണ് നടക്കുന്നത്. ഒരു കുരിശ് നാട്ടിയാല്‍ ആ ഭൂമി കയ്യേറും. ഭൂമി കയ്യേറാനുള്ളതല്ല. കൃഷി ചെയ്യാനുള്ളതാണ്. കുരിശ് കൃഷിയല്ല; വേണ്ടത് ജൈവകൃഷിയാണ്-ഇങ്ങനെ പോകുന്നു നിരണം ഭദ്രാസനാധിപന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നേരത്തേ, പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചു മാറ്റിയതിനെ പുകഴ്ത്തി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തിയിരുന്നു.