തൃശൂര്‍: ലക്കിടി നെഹ്‌റു ലോകോളജില്‍ വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. എസ്.എഫ്.ഐ പാലക്കാട് ഏരിയ കമ്മിറ്റി അംഗം അര്‍ഷാദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്ലാസ് മുറിയില്‍ വച്ചാണ് അര്‍ഷാദ് വിഷം കഴിച്ചത്. ഇതേത്തുടര്‍ന്ന് അര്‍ഷാദിനെ വള്ളുവനാട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സംഭവത്തിനുപിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല.