തെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കേസില്‍ മതിയായ തെളിവുകള്‍ ലഭിച്ചതായി ഇസ്രഈല്‍ പൊലീസ്. കൈക്കൂലി വാങ്ങിയതിനും വഞ്ചനാക്കുറ്റത്തിനും വിശ്വാസ വഞ്ചനയ്ക്കുമാണ് പൊലീസ് കേസെടുത്തത്. നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവിനെതിരെയും കേസ് ചാര്‍ജ് ചെയ്യുന്നതിന് മതിയായ തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറയുന്നു. അന്വേഷണത്തില്‍ അനാവശ്യമായുള്ള ഇടപെടല്‍, കൈക്കൂലി വാങ്ങല്‍ തുടങ്ങിയവയാണ് സാറ നെതന്യാഹുവിനെതിരെ തെളിഞ്ഞിട്ടുള്ളത്.