കോഴിക്കോട്: റെയില്‍വെ ട്രാക്കില്‍ പുതിയ അഞ്ഞൂറിന്റെയടക്കുള്ള നോട്ടുകള്‍ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് സംഭവം. റെയില്‍പാളം പരിശോധിക്കുന്നതിനിടെ റെയില്‍വെ ജീവനക്കാരനാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ റെയില്‍വെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

റെയില്‍വെ പൊലീസ് കോഴിക്കോട് ടൗണ്‍ പൊലീസിന് കൈമാറി. എന്നാല്‍ നോട്ടുകള്‍ എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ല. അതേസമയം കള്ളനോട്ടാണോ എന്നും എത്ര തുകയാണ് കെട്ടിലുണ്ടായിരുന്നുവെന്നതും പരിശോധിച്ചുവരികയാണ്. അഞ്ഞൂറിന്റെ നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്ന സമയത്താണ് 500ന്റെ നോട്ടുകള്‍ ഒറ്റയടിക്ക് കണ്ടെത്തുന്നത്.