അബുദാബിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ആദ്യ ബജറ്റ് എയര്‍ സര്‍വീസ് 24ന് ആരംഭിക്കും. പ്രതിവാരം നാലു തവണയാണ് സര്‍വീസുണ്ടാവുക. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 10.35ന് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടും. ഡല്‍ഹിയില്‍ നിന്നുള്ള വിമാനം വൈകുന്നേരം 4 മണിക്ക് പുറപ്പെട്ട് 6.40ന് അബുദാബിയിലെത്തും. എയര്‍ അറേബ്യ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 2020 ജൂലൈയില്‍ സര്‍വീസ് ആരംഭിച്ച ശേഷം 16-ാമത്തെ സര്‍വീസാണിത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എയര്‍ അറേബ്യ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. സൗജന്യ കോവിഡ് 19 ഇന്‍ഷുറന്‍സ് കവറേജ് എയര്‍ അറേബ്യ ഏര്‍പ്പെടുത്തിയിട്ടുണ്ട്.