ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടു വയസുകാരിക്ക് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്ന് കുടുംബത്തോടൊപ്പം മീററ്റില്‍ മടങ്ങിയെത്തിയ രണ്ടു വയസുകാരിക്കാണ് പുതിയ വൈറസ് കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ വൈറസാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ബ്രിട്ടനില്‍ നിന്നെത്തിയ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ജനിതക വ്യതിയാനം സംഭവിച്ച പുതിയ വൈറസാണോ എന്ന് കണ്ടെത്താന്‍ സാമ്പിളുകള്‍ ഡല്‍ഹിക്ക് അയക്കുകയായിരുന്നു. ഇതിലാണ് രണ്ടു വയസുകാരിക്ക് പുതിയ വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്.

ഇതോടെ രാജ്യത്ത് പുതിയ വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം ആറുപേര്‍ക്ക് പുതിയ വൈറസ് ബാധയേറ്റതായി കണ്ടെത്തിയിരുന്നു.