കണ്ണൂര്‍: കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ അറസ്റ്റില്‍. പറശ്ശിനിക്കടവില്‍ നിന്ന് കൊല്ലം പൊലീസാണ് ഇവരെ ഇവരെ പിടികൂടിയത്. അജിവാന്‍, നിസാം, അമീന്‍, റിന്‍ഷാദ്, ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കരയില്‍ വാഹനത്തിന് അരിക് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പുത്തൂര്‍ തെക്കുംപുറത്ത് സൈനികന്റെ വീട് പോപ്പുലര്‍ ഫ്രണ്ട്-എസ.്ഡി.പി.ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത്. അക്രമികളുടെ ലക്ഷ്യം മതസ്പര്‍ധ വളര്‍ത്തി ലഹള സൃഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

വാഹനത്തിന് അരിക് കൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഇറച്ചി വ്യാപാരിക്കും സഹായിക്കും മര്‍ദ്ദനമേറ്റ സംഭവം ഗോരക്ഷാ അക്രമമാക്കി തീര്‍ത്ത് സംഘര്‍ഷം ഉണ്ടാക്കാനായിരുന്നു ഇവരുടെ ലക്ഷ്യമെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മുഴുവന്‍ സ്ഥലങ്ങളിലും ശക്തമായ നിരീക്ഷണവും ഏര്‍പ്പെടുത്തുകയും ചെയ്തതിനാലാണ് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നതെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തില്‍ നേരത്തെ കോര്‍ എക്സ്റ്റന്‍ഷന്‍ കമ്മിറ്റി നേതാവ് അബ്ദുല്‍ ജബ്ബാല്‍ പൊലീസ് പിടിയിലായിരുന്നു. ഇയാളും കാലടി സ്വദേശി ഷാനവാസും ചേര്‍ന്നാണ് അക്രമം ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഏഴുപേരാണ് ആക്രമി സംഘത്തിലുണ്ടായിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകകരായ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ജൂലായ് രണ്ടിനാണ് കൊട്ടാരക്കരയില്‍ സൈനികനായ വിഷ്ണുവിന്റെ വീടിന് നേരെ ആക്രമണം നടന്നത്. വാഹനത്തിന് അരിക് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇറച്ചി വ്യാപാരിക്കും സഹായിക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ വിഷ്ണുവും സുഹൃത്തും അറസ്റ്റിലായി റിമാന്റില്‍ കഴിയവേയാണ് ആക്രമണം നടന്നത്.