ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരി ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ ക്വത്‌വ എംഎല്‍എ രാജീവ് ജസ്‌റോയിയെ കാണാനില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മണ്‌ലത്തെയാണ് രാജീവ് പ്രതിനിധാനം ചെയ്യുന്നത്. കഴിഞ്ഞ രണ്ടുദിവസമായി എംഎല്‍എയെ കുറിച്ച് യാതൊരു വിവരുമില്ല.

രണ്ടുദിവസം മുമ്പ് കുട്ടിയുടെ കൊലപാതകത്തില്‍ എം.എല്‍.എയുടെ പ്രതികരണമറിയാന്‍ എ.എന്‍.ഐ ചാനവല്‍ ഫോണ്‍ ബന്ധപ്പെട്ടെങ്കിലും തന്റെ ഭാര്യയുടെ മാതാവിന് അസുഖമായതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്ന് മെസേജ് അയക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെട്ടപ്പോള്‍ എംഎല്‍എയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനുശേഷം രാജീവ് ജസ്‌റോയിയെ കുറിച്ച് യാതൊരു വിവരുമില്ല.

നേരത്തെ സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാനുള്ള ബിജെപിയുടെ ഇടപെടല്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ഹിന്ദു എക്താ മഞ്ച് റാലിയില്‍ ബിജെപിയുടെ മന്ത്രിമാരും പങ്കെടുത്തിരുന്നു. എന്നാല്‍ അന്വേഷണം ത്വരിതവേഗത്തിലാക്കുമെന്നും കേസില്‍ നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വ്യക്തമാക്കിയിരുന്നു