ഭോപ്പാല്‍: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട ആക്രമണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശിലെ സിലിഗുരിയിലാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള യുവതി ഗ്രാമത്തില്‍ ചുറ്റിത്തിരിയുന്നത് കണ്ട പ്രദേശവാസികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗമെന്നാരോപിച്ച് തല്ലിക്കൊന്ന് മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്നാരോപിച്ച് സിലിഗുരിയില്‍ എതാനും ദിവസങ്ങള്‍ക്ക് മുമ്പ് വനം വകുപ്പ് ജീവനക്കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. വ്യാജ സന്ദേശങ്ങളുടെ പേരിലും പശുവിനെ കടത്തിയെന്നാരോപിച്ചും രാജ്യത്ത് നിരവധി ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ആള്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് അകബര്‍ ഖാന്‍ എന്ന യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.