അഫ്ഗാനിസ്താനിലെ പാക് സ്ഥാനപതിയെ വെടിവെച്ചു കൊന്നു. പ്രാദേശിക സമയം തിങ്കളാഴ്ച ആറുമണിക്കാണ് നയര്‍ ഇക്ബാല്‍ റാണ എന്ന പാക്കിസ്താന്‍ ജനറല്‍ ഓഫ് കോണ്‍സലറ്റിനെ
വെടിവെച്ചു കൊന്നത്. ഇക്ബാല്‍ റാണയുടെ മരണം പാക് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. തന്റെ വസന്തിയുടെ അടുത്തുള്ള ഷോപ്പിനരികില്‍ നിന്നാണ് ഇക്ബാല്‍ റാണക്ക് വെടിയേറ്റത്. കൊല്ലപതാകത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല.

സംഭവത്തില്‍ പാക് ഗവണ്‍മെന്റ് ശക്തമായി അപലിച്ചു. അഫ്ഗാനിസ്താന്‍ മണ്ണില്‍ നിന്ന് ഭീകരവാദ തുടച്ചുനീക്കി ജനങ്ങള്‍ക്ക് സാധരണ ജീവിതം ഉറപ്പു വരുത്തുക ലക്ഷ്യത്തോടെയാണ് പാക് ഉദ്യോഗസ്ഥര്‍ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ വീഴ്ചവരുത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലയെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക് പ്രസിഡണ്ട് മാംനൂന്‍ ഹുസൈനും പ്രധാന മന്ത്രി ഷാക്കിബ് അബാസിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.