തിരുവനന്തപുരം: പൂഞ്ഞാര്‍ എം.എല്‍.എ പ.സി ജോര്‍ജ്ജിന്റെ പുതിയ പാര്‍ട്ടി ‘കേരള ജനപക്ഷ’ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. നിയമസഭക്ക് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിലാണ് പാര്‍ട്ടി ചെയര്‍മാന്‍ പി.സി ജോര്‍ജ്ജ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

പാര്‍ട്ടിയുടെ പൊതുസമ്മേളനം അടുത്തവര്‍ഷം ജനുവരിയില്‍ കൊച്ചിയില്‍ നടക്കും. ഇതോടെ പാര്‍ട്ടിക്ക് പൂര്‍ണ്ണരൂപം കൈവരും. ഇതിന് മുന്നോടിയായി അടുത്ത രണ്ടു മാസങ്ങളില്‍ പാര്‍ട്ടിയുടെ പ്രചരണ കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കും വര്‍ഗീയതക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം എന്നതാണ് കേരള ജനപക്ഷത്തിന്റെ മുദ്രാവാക്യമെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു.