Connect with us

News

കോവിഡ് ബാധിച്ച വ്യക്തിയില്‍ നിന്ന് ആറടി അകലം പാലിച്ചാലും കോവിഡ് പകരാമെന്ന് പുതിയ പഠനം

ആറടി അകലെന്ന സുരക്ഷാ മാനദണ്ഡം പാലിച്ചിട്ടും പലര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

Published

on

വാഷിങ്ടണ്‍:കോവിഡ് ബാധിച്ച വ്യക്തിയില്‍ നിന്ന് ആറടിയിലധികം അകലം പാലിച്ചാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതനായ ഒരാളുടെ ഉമിനീര്‍ക്കണങ്ങള്‍ വായുവില്‍ ലയിച്ചു ചേര്‍ന്നേക്കാം. അതിനാല്‍, മുമ്പ് സുരക്ഷിതമെന്നു കരുതിയിരുന്ന അകലം പോലും രോഗവ്യാപനത്തെ തടയുമെന്നു കരുതാനാകില്ല.

ആറടി അകലെന്ന സുരക്ഷാ മാനദണ്ഡം പാലിച്ചിട്ടും പലര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ആറടിയിലും കൂടുതല്‍ അകലത്തിലേക്കു വായുവില്‍ വൈറസ് വ്യാപനം ഉണ്ടെന്ന് ചില ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അതിനാല്‍ കോവിഡിനെതിരെ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള നീക്കത്തിലാണ് സിഡിസി. യുഎസിലെ 34 സ്ഥലങ്ങളിലുള്ള കോവിഡ് ബാധിതരുടെ എണ്ണം പുതിയ തലത്തിലേക്ക് കടക്കുന്നതിനാലാണ് കോവിഡ് നിര്‍ദേശങ്ങള്‍ പുതുക്കുന്നത്.

കഴിഞ്ഞ മാസം ഉണ്ടായിരുന്നതിലും അധികം കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വൈറസ് വൈറ്റ്ഹൗസിലും പിടിമുറുക്കുന്നതിന്റെ ലക്ഷണങ്ങളും കാണുന്നുണ്ട്. വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിലാണ് രോഗം പടരുന്നതില്‍ വര്‍ധനയുണ്ടാകുന്നതെന്നും സിഡിസി ചൂണ്ടിക്കാട്ടുന്നു.

 

News

ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു

കസേരയില്‍ ഇരുത്തി ടെറസില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നതിനിടെ അബദ്ധത്തില്‍ കസേര മറിഞ്ഞ് കുഞ്ഞ് താഴേക്കു വീഴുകയായിരുന്നു.

Published

on

ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു. ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശി പള്ളിത്തൊടി മുഹമ്മദ് അനസിന്റെയും റുബീനയുടെയും മകന്‍ മാസിന്‍ അഹമ്മദാണ് മരിച്ചത്. കഴിഞ്ഞ 19ന് ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.

മാതാവ് കുട്ടിയെ കസേരയില്‍ ഇരുത്തി ടെറസില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നതിനിടെ അബദ്ധത്തില്‍ കസേര മറിഞ്ഞ് കുഞ്ഞ് താഴേക്കു വീഴുകയായിരുന്നു. ഉടന്‍ കോട്ടക്കലിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചികിത്സക്കിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കോട്ടക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സഹോദരന്‍: മാഹിര്‍ നാത്.

Continue Reading

kerala

ആലപ്പുഴയില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; മക്കള്‍ അറസ്റ്റില്‍

പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതിന് പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്.

Published

on

ആലപ്പുഴ ചേര്‍ത്തലയില്‍ വയോധികനായ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മക്കള്‍ അറസ്റ്റില്‍. പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതിന് പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പട്ടണക്കാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇരട്ട സഹോദരങ്ങളില്‍ അഖില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും നിഖില്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകന്റെ ക്രൂരത. പിതാവ് മാപ്പ് പറഞ്ഞശേഷമായിരുന്നു മര്‍ദ്ദനം നിര്‍ത്തിയത്.
അമ്മയുടെ മുന്നില്‍വെച്ചായിരുന്നു ആക്രമണം.

Continue Reading

india

വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തിലേക്ക്; തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നാളെ യാത്രയുടെ ഭാഗമാകും

സുപോളില്‍ നിന്ന് ദര്‍ഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. പ്രിയങ്ക ഗാന്ധി ഇന്ന് യാത്രയുടെ ഭാഗമാകും.

Published

on

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തിലേക്ക്. സുപോളില്‍ നിന്ന് ദര്‍ഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. പ്രിയങ്ക ഗാന്ധി ഇന്ന് യാത്രയുടെ ഭാഗമാകും.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, മറ്റ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, ഹേമന്ദ് സോറന്‍, രേവന്ദ് റെഡി, സുഖ്വീന്ദര്‍ സിങ് സുഖു എന്നിവരും അടുത്ത ദിവസങ്ങളില്‍ യാത്രക്ക് എത്തും.

സെപ്റ്റംബര്‍ ഒന്നിന് പട്‌നയിലാണ് വോട്ടര്‍ അധികാര്‍ യാത്ര സമാപിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ കൂട്ടുകെട്ടാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് ബിജെപി സെല്ല് പോലെയാണെന്ന് തേജസ്വി യാദവും ആരോപിച്ചിരുന്നു.

Continue Reading

Trending