തൃശൂര്‍: വീടിന്റെ ടെറസില്‍ നിന്ന് ഇരുമ്പ് വടിയുപയോഗിച്ച് മുരങ്ങയില പറിക്കുന്നതിനിടെ ഷോക്കേറ്റ് നവവധു മരിച്ചു. ചെന്ത്രാപ്പിന്നി ഹലുവതെരുവില്‍ പടിഞ്ഞാറ്റയില്‍ സജിലിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്.

ടെറസിലേക്ക് ചാഞ്ഞു നിന്നിരുന്ന മുരങ്ങി അരിവാള്‍ കെട്ടിയ വടി ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനിടെ വടി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.

താഴെ നിന്നിരുന്ന ഭര്‍തൃമാതാവാണ് അശ്വതി ഷോക്കേറ്റ് നില്‍ക്കുന്നതു കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറു മാസം മുമ്പാണ് സജിലും അശ്വതിയും വിവാഹിതരായത്. സജില്‍ വിദേശത്താണ്.