തിരുവനന്തപുരം: പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയില്‍ നിന്നും എട്ടു കോടിയോളം രൂയുടെ തട്ടിപ്പുനടത്തിയ വിജീഷ് വര്‍ഗീസിനെ കേരള പോലീസ് പിടികൂടി. ബാംഗ്ലൂരില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഭാര്യയും കുട്ടികളും ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നു.

ഇന്ന് ഉച്ചയോടെ പ്രതിയെ കേരളത്തില്‍ എത്തിക്കും.
ക്രമക്കേട് കണ്ടെത്തിയ ഉടനെ വിജീഷും കുടുംബവും ഒളിവില്‍ പോവുകയായിരുന്നു. മൂന്നു ദിവസം മുമ്പാണ് കേരള പോലീസ് ബാംഗ്ലൂരിലേക്ക് പോയത്.