Connect with us

kerala

പാര്‍ശ്വവല്‍കൃതരുടെ ശബ്ദമുയര്‍ത്തി ‘കചടതപ’യ്ക്ക് സമാപനം

കോഴിക്കോട് കടപ്പുറത്ത് അഞ്ച് ദിവസമായി നടക്കുന്ന കചടതപ സാഹിത്യോത്സവത്തിന് സമാപനമായി

Published

on

പാര്‍ശ്വവല്‍കൃതരുടെ പ്രാതിനിധ്യവും അസഹിഷ്ണുതയുടെ കാലത്തെ സാഹിത്യവും മുഖ്യ പ്രമേയമായി കോഴിക്കോട് കടപ്പുറത്ത് അഞ്ച് ദിവസമായി നടക്കുന്ന കചടതപ സാഹിത്യോത്സവത്തിന് സമാപനമായി. രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്‍റേയും ഹൃദയത്തില്‍ ഫാസിസം പടര്‍ന്ന് കയറുന്നുണ്ടെന്ന് സമാപന ദിവസത്തെ സെഷനില്‍ പങ്കെടുത്തു കൊണ്ട് എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യയിലെ വര്‍ത്തമാന കാലത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയെ കുറിച്ച് ആശങ്കപ്പെട്ട അദ്ദേഹം എഴുത്താണ് തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും വേദിയില്‍ പറയുകയുണ്ടായി. ചലച്ചിത്ര താരങ്ങളായ ഇര്‍ഷാദ്, അഞ്ജലി അമീര്‍, എഴുത്തുകാരന്‍ ജമാല്‍ കൊച്ചങ്ങാടി തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

സിയാവുദ്ദീൻ സർദാറിന്റെ ‘ഇസ്‌ലാം ജിഹാദീഹിംസക്കുമപ്പുറം’
കാഞ്ച ഐലയ്യയുടെ ‘ശൂദ്ര ഇടങ്ങൾ’ എന്നിവയുടെ മലയാള പരിഭാഷകള്‍ കചടതപയുടെ വേദിയില്‍ പ്രകാശനം ചെയ്യപ്പെട്ടു. ഷഫീഖ് സുബൈദ ഹക്കീം,ജിന്‍സി ബാലകൃഷ്ണന്‍ എന്നിവരാണ് പുസ്തകങ്ങളുടെ പരിഭാഷ നിര്‍വ്വഹിച്ചത്. ഡോ. വി അബ്ദുല്‍ ലത്തീഫ് മോഡറേറ്ററ് ചെയ്ത പുസ്തക ചര്‍ച്ചയില്‍
ഡോ. ഷംഷാദ് ഹുസൈന്‍, ഡോ. ഔസാഫ് അഹ്സന്‍, ഡോ. ഡി അനില്‍ കുമാര്‍, ഷഫീഖ് സുബൈദ ഹക്കീം എന്നിവര്‍ സംസാരിച്ചു.

ഇസ്‌ലാമിക ചരിത്രത്തിലെ വിമർശന സൈദ്ധാന്തികതയുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്ന കൃതിയാണ് ഇസ്ലാം ജിഹാദീഹിംസക്കുമപ്പുറം. ഇന്ത്യൻ ജാതിവ്യവസ്ഥയിൽ ശൂദ്രർ എങ്ങനെ അടയാളപ്പെടുന്നു എന്നതിനൊപ്പം വർത്തമാനകാലത്ത് അതെങ്ങനെ നിലനിൽക്കുന്നു എന്നതിലേക്കും വെളിച്ചം വീശുന്ന കൃതിയാണ് ശൂദ്ര ഇടങ്ങള്‍. (പ്രസാധനം: ഒലിവ് പബ്ളിക്കേഷന്‍സ്)

കചടതപയിലെ അക്കാദമിക് സെഷന്‍റെ അഞ്ചാം ദിവസത്തെ പ്രബന്ധാവതരണങ്ങള്‍ കോഴിക്കോട് ബീച്ചിലെ മര്‍ച്ചന്‍റ് നേവി ക്ളബ്ബിലാണ് നടന്നത്. അരികുവല്‍ക്കരിക്കപ്പെട്ട വിവിധ സമൂഹങ്ങളുടെ ചരിത്രത്തേയും സാമൂഹ്യ ജീവിതത്തേയും വൈജ്ഞാനിക തലത്തില്‍ വിശകലനം ചെയ്യുന്ന മൂന്ന് പ്രബന്ധങ്ങള്‍ ഇന്ന് അവതരിപ്പിക്കപ്പെട്ടു.

കോ-കരിക്കുലര്‍ പ്രവര്‍ത്തനങ്ങളില്‍ കാഴ്ചാ വൈകല്യമുള്ള കുട്ടികളുടെ പങ്കാളിത്തത്തെ കുറിച്ച് കോഴിക്കോട്ടെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനമാണ് ഗവേഷകനായ മുഹമ്മദ് അഫ്സല്‍ അവതരിപ്പിച്ചത്.
കലോത്സവങ്ങളിലും കായിക മത്സരങ്ങളിലും കാഴ്ചാ പരിമിതിയുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തിന്‍റെ തോതും സംയോജിത വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യവും ഈ പ്രബന്ധം പരിശോധിക്കുകയുണ്ടായി.

ദളിത് സ്ത്രീ- കാവ്യഭാഷയും സ്വത്വവും എന്ന വിഷയത്തില്‍ ഡോ. അനില്‍ കുമാറും, മലബാറിലെ മുസ്ലീം ബാര്‍ബര്‍മാരുടെ ഉത്ഭവത്തെ ആസ്പദമാക്കി സഫ്വാന്‍ അമീറും പ്രബന്ധാവതരണം നടത്തി. ദളിത് സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളും വേര്‍തിരിവുകളും അനില്‍ കുമാര്‍ വിശകലനം ചെയ്തു. ബാര്‍ബര്‍ ജോലി ചെയ്യുന്ന മുസ്ലീങ്ങളുടെ ചരിത്രത്തെ പുനര്‍വിചിന്തനം ചെയ്ത് കൊണ്ടാണ് സഫ്വാന്‍ അമീര്‍ വിഷയത്തെ സമീപിച്ചത്.
ഡോ. ഷംഷാദ് ഹുസൈന്‍ മോഡറേറ്റ് ചെയ്ത സെഷനില്‍ ഡോ. ഔസാഫ് അഹ്സന്‍ മുഖ്യാതിഥിയായി.

ഫോട്ടോഗ്രാഫിയിലെ സമഗ്ര മാറ്റങ്ങളെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഷഫീഖ് താമരശ്ശേരി, സതി ആര്‍.വി, മുസ്തഫ പി എന്നിവര്‍ പങ്കെടുത്തു.സമാപനത്തോടനുബന്ധിച്ച് അഹ്സാന്‍ ഹൗസ് ജാംസിന്‍റെ സംഗീത നിശയും അരങ്ങേറി. മലയാളത്തിന് പരിചിതമല്ലാത്ത സാമൂഹ്യ പശ്ചാത്തലങ്ങളില്‍ നിന്നുള്ള നാല് ആത്മകഥാപരമായ പുസ്തകങ്ങളും മൂന്ന് പരിഭാഷകളും ഫെസ്റ്റില്‍ പ്രകാശനം ചെയ്യപ്പെട്ടു. കലാ, സാഹിത്യ, വൈജ്ഞാനിക മേഖലകളില്‍ നിന്നുള്ള അമ്പതിലധികം വിദഗ്ദ്ധര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു. ഒലിവ് പബ്ളിക്കേഷനാണ് സാഹിത്യോത്സവത്തിന്‍റെ സംഘാടകര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending