Connect with us

india

ജപ്തിയുടെ മറവില്‍ നിരപരാധി വേട്ട : എസ്‌ ഐ സി നേതാക്കൾ മന്ത്രിയെ കണ്ടു

പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളില്‍ അധികൃതര്‍ നിരപരാധികളെ വേട്ടയാടുന്നതിൽ ആശങ്കയറിയിച്ച് സമസ്ത ഘടകം ദമ്മാം ചാപ്റ്റർ എസ്‌ ഐ സി റവന്യൂ വകുപ്പ് മന്ത്രിയെ കണ്ടു.

Published

on

അഷ്‌റഫ് ആളത്ത്

പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളില്‍ അധികൃതര്‍ നിരപരാധികളെ വേട്ടയാടുന്നതിൽ ആശങ്കയറിയിച്ച് സമസ്ത ഘടകം ദമ്മാം ചാപ്റ്റർ എസ്‌ ഐ സി റവന്യൂ വകുപ്പ് മന്ത്രിയെ കണ്ടു.
തെറ്റായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പ്രതി ചേർക്കപ്പെട്ട വ്യക്‌തികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ നൽകിയ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് നൽകിയ നിവേദനത്തിൽ എസ്‌ ഐ സി ആവശ്യപ്പെട്ടു.
ഹർത്താലും മിന്നൽ പണി മുടക്കുകളും കാലഹരണപ്പെട്ട സമര രീതിയായാണ് എസ്‌ ഐ സി കരുതുന്നത്.
ജനാധിപത്യവിരുദ്ധമായ സമരമുറയാണ് ഹര്‍ത്താല്‍ എന്ന് വിശ്വസിക്കുന്ന ഒരു പ്രസ്ഥാനമാണ് തങ്ങളുടേത്.

കടകളും വ്യവസായ സ്ഥാപനങ്ങളും ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും അടപ്പിക്കുക, തല്ലിത്തകര്‍ക്കുക, വാഹനങ്ങള്‍ തടയുക, എതിര്‍ക്കുന്നവരെ അക്രമിക്കുകയും അപായപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ കിരാത പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും യുവജനങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്ന എസ് ഐ സി, ഇത്തരം അക്രമകാരികളെ കൃത്യമായി കണ്ടെത്തി അവരെ നിയമത്തിന് വിട്ട് കൊടുക്കണം എന്ന പക്ഷത്ത് തന്നെയാണ്.ഇത്തരം വിഷയങ്ങളിൽ പക്ഷപാതങ്ങളില്ലാതെ മുന്നോട്ട് പോകാൻ സർക്കാരിന് എല്ലാ വിധ പിന്തുണയും ഞങ്ങൾ അറിയിക്കുന്നു.
അതുപക്ഷേ തീര്‍ത്തും കുറ്റവാളികള്‍ക്കെതിരെ മാത്രമായിരിക്കണം. അപ്പേരില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ അരുത്. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നതില്‍ പങ്ക് സുവ്യക്തമാകുകയും ഹര്‍ത്താല്‍ ദിനത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളോ അക്രമങ്ങളോ നടത്തിയതായി തെളിയിക്കപ്പെടുകയും ചെയ്തവരെ മാത്രമേ നിയമ നടപടികള്‍ക്ക് വിധേയമാക്കാവൂ.

എന്നാൽ നിലവിലെ സാഹചര്യത്തിൽ പി എഫ് ഐയുമായോ അവരുടെ ഹർത്താലുമായോ ഒരു ബന്ധവുമില്ലാത്ത, അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന, തീര്‍ത്തും സമാധാനപരമായി ജീവിക്കുന്ന പൊതു പ്രവർത്തകരും
നാട്ടില്‍ ഒരു സംഘര്‍ഷത്തിലും ഭാഗഭാക്കാകുകയോ ഒരു പെറ്റി കേസില്‍ പോലും പ്രതിചേര്‍ക്കപ്പെടുകയോ ചെയ്യാത്ത ഹർത്താൽ ദിനത്തിൽ സ്ഥലത്തില്ലാത്ത, വർഷങ്ങളായി നാട്ടിൽ പോകാത്ത പ്രവാസികളും റവന്യൂ റിക്കവറിയുടെ പേരിൽ വേട്ടയാടപ്പെടുന്നുണ്ട്.
ഇത് ഗുരുതര വീഴ്ചയായി ഞങ്ങൾ വിലയിരുത്തുന്നു.ഈ വസ്തുത ബഹു സർക്കാർ തിരിച്ചറിയണമെന്നും റവന്യൂ വകുപ്പ് നടത്തുന്ന ജപ്തി നടപടികളില്‍ സംഭവിച്ച ഗുരുതര പാകപ്പിഴവുകള്‍ തിരുത്തപ്പെടണമെന്നും നിരപരാധികള്‍ ജപ്തി നടപടികള്‍ക്ക് വിധേയമായതിനെക്കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം മെന്നും എസ്‌ ഐ സി നിവേദനത്തിൽ ആവശ്യപ്പെട്ടു.
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എസ്‌ ഐ സി നേതാക്കളായ സവാദ് ഫൈസി വർക്കല , മൻസൂർ ഹുദവി കാസർ കോഡ് ,ഉമർ വളപ്പിൽ മജീദ് വാണിയമ്പലം ,അനീസ് മാസ്റ്റർ മഞ്ചേരി എന്നിവർ സംബന്ധിച്ചു.

india

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം

ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം

Published

on

ദില്ലി:പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.

Continue Reading

india

കെജ്‌രിവാളിന്റെ ഇ.ഡി കസ്റ്റഡി ഏപ്രില്‍ ഒന്ന് വരെ നീട്ടി

ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്

Published

on

ഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. കെജ്‍രിവാളിനെ ഏപ്രിൽ ഒന്ന് വരെ ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്.

തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്‌രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്‌രിവാള്‍ അറിയിക്കുകയായിരുന്നു.

എല്ലാ അംഗീകാരവും നേടിയാണ് മദ്യനയം നടപ്പാക്കിയതെന്ന് കെജ്‍രിവാൾ ഇന്ന് കോടതിയിൽ പറഞ്ഞു. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി തനിക്കെതിരെ നടപടിയിലേക്ക് നീങ്ങിയത്. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണിപ്പെടുത്തി. നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്‍രിവാള്‍ ചോദിച്ചു.

Continue Reading

india

ഇഡി അന്വേഷണം: ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതിയെന്ന് എം.എം ഹസന്‍

2016 ൽ അധികാരമേറ്റത് മുതൽ മരിക്കുന്നതുവരെ സംസ്ഥാന പൊലീസിനെയും സി.ബി.ഐ യേയും ഉപയോഗിച്ച് പിണറായി വിജയൻ ഉമ്മൻചാണ്ടിയെ വേട്ടയാടി. അദ്ദേഹം രോഗിയായതും അകാല മരണം വരിച്ചതും അതുമൂലമെന്നും എം.എം ഹസ്സൻ.

Published

on

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരേയുള്ള എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍.

2016 ൽ അധികാരമേറ്റത് മുതൽ മരിക്കുന്നതുവരെ സംസ്ഥാന പൊലീസിനെയും സി.ബി.ഐ യേയും ഉപയോഗിച്ച് പിണറായി വിജയൻ ഉമ്മൻചാണ്ടിയെ വേട്ടയാടി. അദ്ദേഹം രോഗിയായതും അകാല മരണം വരിച്ചതും അതുമൂലമെന്നും എം.എം ഹസ്സൻ.

ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ക്കെതിരേ നട്ടാല്‍കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ചു. പിതൃതുല്യനെന്ന് പറഞ്ഞ സ്ത്രീയെ ഉപയോഗിച്ച് അദ്ദേഹത്തിനെതിരേ ലൈംഗികാരോപണം വരെ ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ അരിച്ചുപെറുക്കി. എന്നിട്ടും കുടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ പരാതി എഴുതിവാങ്ങി സിബിഐ അന്വേഷണത്തിനു വിട്ടതെന്നും ഹസ്സൻ.

സോളാര്‍ കമ്മീഷന് പലതവണ കാലാവധി നീട്ടിക്കൊടുത്ത് ആ രീതിയിലും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇത്രയും വ്യാപകമായ വേട്ടയാടല്‍ നടത്തിയിട്ടും ഉമ്മന്‍ ചാണ്ടി അഗ്നിശുദ്ധി വരുത്തി അതില്‍ നിന്ന് പുറത്തുവരുകയും ജനഹൃദയങ്ങളില്‍ അമരത്വം നേടുകയും ചെയ്തു. ഇതിനെല്ലാം കണക്കുചോദിച്ച് കാലം കടന്നുവരുമെന്നും പിണറായിക്കുള്ള വടി വെട്ടാന്‍ പോയിരിക്കുന്നതേയുള്ളുവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ലാവ്ലിന്‍ കേസ്, സ്വര്‍ണക്കടത്തുകേസ്, ഡോളര്‍ കടത്തുകേസ് ലൈഫ് മിഷന്‍ കേസ്, കരുവന്നൂര്‍ ഇഡി കേസ്, മാസപ്പടി കേസ് എന്നിങ്ങനെ 7 കേസുകള്‍ക്കിടയിലും സുരക്ഷിതനായിരിക്കാന്‍ ഇന്ത്യയില്‍ പിണറായിക്കു മാത്രമേ കഴിയൂ. ഇതില്‍ ഏതെങ്കിലുമൊരു കേസ് ആത്മാര്‍ത്ഥമായി അന്വേഷിച്ചാല്‍ പിണറായി വിജയന്‍ അകത്തുപോകുമെന്ന് ഉറപ്പാണെന്നും കാലം അതിനു കാത്തിരിക്കുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

Continue Reading

Trending