Connect with us

india

ആ പേടി വെറുതെ കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നതിന് തെളിവില്ലെന്ന് എയിംസ് ഡയറക്ടര്‍

Published

on

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ.ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവന്‍ വിവരങ്ങള്‍ പരിശോധിച്ചാലും പുതിയ കോവിഡ് വകഭേദമോ പഴയ വകഭേദമോ കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ അണുബാധക്ക് കാരണമായെന്ന് കാണിക്കുന്നില്ലെന്നും ഗുലേറിയ വ്യക്തമാക്കി. രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ 60-70 ശതമാനം പേരും അനുബന്ധ രോഗങ്ങളുള്ളവരോ പ്രതിരോധ ശേഷി കുറഞ്ഞവരോ ആണ്.

ചിലര്‍ കീമോ തെറാപ്പി ചെയ്യുന്നവരാണ്. കോവിഡ് ബാധിച്ച ആരോഗ്യമുള്ള കുട്ടികളില്‍ മിക്കവരും ആശുപത്രി ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ടെന്നും രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. ജനിതകമാറ്റം മൂലം വൈറസ് തരംഗങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഇന്‍ഫഌവെന്‍സ, പന്നിപ്പനി ഉദ്ദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 1918 ഇന്‍ഫഌവെന്‍സ മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയര്‍ന്നത്. എന്നാല്‍ വൈറസിന്റെ മൂന്നാം തരംഗത്തില്‍ രോഗവ്യാപനം കുറയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൗണ്‍ കോവിഡ് വ്യാപനം കുറയ്ക്കും. എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ഗുലേറിയ അഭിപ്രായപ്പെട്ടു. രോഗവ്യാപനം കുറയ്ക്കാന്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മോദിയുടെ നുണകൾ പഴയതുപോലെ ഫലിക്കുന്നില്ല; എൻഡിഎ സ്ഥാനാർത്ഥികൾക്കെഴുതിയ കത്തിലെ ഭാഷ പ്രധാനമന്ത്രിയുടെ ഓഫീസിന് ചേർന്നതല്ല: മല്ലികാർജുൻ ഖാർഗെ

ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ അതു സത്യമാവില്ലെന്നും ഖാർഗെ മോദിക്ക് എഴുതിയ കത്തിൽ പറഞ്ഞു.

Published

on

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരമായി കള്ളം പറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി എൻഡിഎ സ്ഥാനാർത്ഥികൾക്കെഴുതിയ കത്തിലെ ഭാഷ പ്രധാനമന്ത്രിയുടെ ഓഫീസിന് ചേർന്നതല്ലെന്ന് ഖാർഗെ പറഞ്ഞു. മോദിയുടെ നുണകൾ പഴയതുപോലെ ഫലിക്കുന്നില്ലെന്നും അതുകൊണ്ടാണ് ബിജെപി സ്ഥാനാർത്ഥികളോട് നുണകൾ ആവർത്തിക്കാൻ ആവശ്യപ്പെടുന്നതെന്നും ഖാർഗെ പരിഹസിച്ചു. കോൺഗ്രസിന്‍റെ പ്രകടനപത്രികയെ സംബന്ധിച്ച് എത്ര നുണകൾ പ്രചരിപ്പിച്ചാലും പ്രബുദ്ധരായ ജനതയെ കബളിപ്പിക്കാനാവില്ല. ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ അതു സത്യമാവില്ലെന്നും ഖാർഗെ മോദിക്ക് എഴുതിയ കത്തിൽ പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലളിതവും വ്യക്തവുമാണ്. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങളും ഉറപ്പുകളും വായിച്ചുമനസിലാക്കാന്‍ പ്രബുദ്ധരായ ജനങ്ങള്‍ക്ക് സാധിക്കും. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ല. കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം നടത്തുകയാണെന്നാണ് നിങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ നിങ്ങളുടെ സര്‍ക്കാരിന്‍റെ പ്രകടനത്തെക്കുറിച്ച് ഞങ്ങള്‍ കാണുന്നുണ്ട്. ചൈനയോടുള്ള നിങ്ങളുടെ പരസ്യമായ ‘ക്ലീന്‍ ചിറ്റ്’, ഇന്ത്യയുടെ വാദത്തെ ദുര്‍ബലപ്പെടുത്തുകയാണ്.

അരുണാചല്‍ പ്രദേശ്, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ എല്‍എസിക്ക് സമീപം ചൈനയുടെ ആവര്‍ത്തിച്ചുള്ള അതിക്രമങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവും മൂലം പിരിമുറുക്കം വര്‍ദ്ധിക്കുമ്പോഴും, ഇന്ത്യയിലേക്കുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 54.76% വര്‍ദ്ധിച്ചുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാണിച്ചു.

സംവരണം അവസാനിപ്പിക്കാന്‍ വേണ്ടി ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നത് ആര്‍എസ്എസും ബിജെപിയും ആണെന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങളുടെ നേതാക്കള്‍ അതിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 പ്രകാരം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെ നിങ്ങള്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇലക്ടറല്‍ ബോണ്ടിനെ കുറിച്ചും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗുജറാത്തിലെ പാവപ്പെട്ട ദളിത് കര്‍ഷകരില്‍ നിന്ന് തട്ടിയെടുത്ത് ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടായി നല്‍കിയ 10 കോടി രൂപ തിരികെ നല്‍കാന്‍ നിങ്ങളുടെ പാര്‍ട്ടിയോട് ഞാന്‍ ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതില്‍ നിങ്ങള്‍ ആശങ്കയിലാണെന്ന് നിങ്ങളുടെ കത്തില്‍ നിന്ന് മനസിലാകുന്നുണ്ട്. ജനങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പ്രചാരണ പ്രസംഗങ്ങളിലും താത്പര്യമില്ലെന്നും അതിനാലാണ് വോട്ട് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന അസമത്വത്തെക്കുറിച്ച് സംസാരിക്കാനോ മ്മുടെ ജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മയെക്കുറിച്ചും അഭൂതപൂര്‍വമായ വിലക്കയറ്റത്തെക്കുറിച്ചും സംസാരിക്കാനോ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതെന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍, അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ നുണകള്‍ നിറഞ്ഞതും വിഭാഗീയത സൃഷ്ടിക്കുന്നതുമായ പ്രസംഗങ്ങളില്‍ മുഴുകിയ പ്രധാനമന്ത്രിയായി മാത്രമേ ആളുകള്‍ നിങ്ങളെ ഓര്‍ക്കുകയുള്ളൂവെന്നും ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

india

‘ആദിവാസി, ദളിത് പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അവസാനിപ്പിക്കാനാണ് മോദിയുടെ നീക്കം’; രാഹുല്‍ ഗാന്ധി

അന്ധമായ സ്വകാര്യവത്ക്കരണത്തിലൂടെ സർക്കാർ ജോലി ഉള്‍പ്പെടെയുള്ള അവസരങ്ങള്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് നിഷേധിക്കാനാണ് മോദിയുടെ നീക്കമെന്നും രാഹുല്‍ പറഞ്ഞു.

Published

on

സംവരണ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. ആദിവാസികളുടെയും ദളിതരുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയുമെല്ലാം സംവരണം നിർത്തലാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അന്ധമായ സ്വകാര്യവത്ക്കരണത്തിലൂടെ സർക്കാർ ജോലി ഉള്‍പ്പെടെയുള്ള അവസരങ്ങള്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് നിഷേധിക്കാനാണ് മോദിയുടെ നീക്കമെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്ത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.  2013-ൽ പൊതുമേഖലയിൽ 14 ലക്ഷം സ്ഥിരം തസ്തികകളുണ്ടായിരുന്നത് 2023 ഓടെ 8.4 ലക്ഷമായി കുറഞ്ഞു. ബിഎസ്എന്‍എല്‍ (BSNL), സെയ്ല്‍(sail), ഭെല്‍ (bhel)  തുടങ്ങിയപൊതുമേഖലാ സ്ഥാപനങ്ങളെ തകർത്തതിലൂടെ സംവരണ ആനുകൂല്യം ലഭിക്കുമായിരുന്ന ഏകദേശം 6 ലക്ഷത്തോളം സ്ഥിരം ജോലികളാണ് ഇല്ലാതായത്.

സ്വകാര്യവത്ക്കരണമെന്ന മോദി മാതൃകയിലൂടെ രാജ്യത്തിന്‍റെ വിഭവങ്ങൾ കൊള്ളയടിക്കപ്പെടുകയാണെന്നും ഇതിലൂടെ അധഃസ്ഥിത  വിഭാഗങ്ങളുടെ സംവരണം തട്ടിയെടുക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പൊതുമേഖലയെ ശക്തിപ്പെടുത്തുകയും സർക്കാർ തസ്തികകളിലെ 30 ലക്ഷം ഒഴിവുകള്‍ നികത്തി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തൊഴിലവസരങ്ങൾ ഒരുക്കുകയും ചെയ്യും എന്നതാണ് കോൺഗ്രസ് നല്‍കുന്ന ഉറപ്പെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Continue Reading

india

ലൈംഗിക അതിക്രമക്കേസ്; പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമാണ് പ്രജ്ജ്വല്‍ രേവണ്ണ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍, പ്രജ്ജ്വല്‍ രാജ്യത്ത് പ്രവേശിച്ച് ഇമിഗ്രേഷന്‍ പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്താലുടന്‍ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.

Published

on

ലൈംഗികാതിക്രമ കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമാണ് പ്രജ്ജ്വല്‍ രേവണ്ണ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍, പ്രജ്ജ്വല്‍ രാജ്യത്ത് പ്രവേശിച്ച് ഇമിഗ്രേഷന്‍ പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്താലുടന്‍ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.

ഏപ്രില്‍ 28ന് ഹോളനര്‍സിപൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രജ്ജ്വലും പിതാവ് എച്ച് ഡി രേവണ്ണയും പ്രതികളാണ്. എന്നാല്‍, കേസെടുക്കുന്നതിനു മുന്‍പേ രാജ്യം വിട്ട പ്രജ്ജ്വല്‍ ഇപ്പോള്‍ ജര്‍മ്മനിയിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്. കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച് ഡി രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമന്‍സയച്ചിരുന്നു. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

പ്രജ്ജ്വലിനെ കഴിഞ്ഞ ദിവസം ജെഡിഎസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പീഡന ദൃശ്യങ്ങളില്‍ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമായിരുന്നു പ്രജ്ജ്വലിന്റെ വീഡിയോ വിവാദം.

അന്വേഷണം തീരും വരെ പ്രജ്ജ്വലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് ഹുബ്ബള്ളിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്. എസ്ഐടി അന്വേഷണത്തെയും ജെഡിഎസ് സ്വാഗതം ചെയ്തു. അതേസമയം സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കര്‍ണാടക ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

പ്രജ്വലിനെതിരായ പരാതി ദേശീയ തലത്തില്‍ ബിജെപിയെ കൂടി പ്രതിരോധത്തിലാക്കിയതോടെ ഘടക കക്ഷി നേതാവിനെ അമിത് ഷാ തള്ളിപ്പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബിജെപിയെ ചോദ്യം ചെയ്യുന്നതിന് പകരം സ്വന്തം സര്‍ക്കാര്‍ ഇത്രയും നാള്‍ എന്ത് ചെയ്യുകയായിരുന്നു എന്നാണ് രാഹുലും പ്രിയങ്കയും ചോദിക്കേണ്ടത് എന്ന് അമിത് ഷാ പറഞ്ഞിരുന്നു.

 

Continue Reading

Trending