ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ഉള്‍പ്പരിവര്‍ത്തനം സംഭവിച്ചു. ഡെല്‍റ്റ പ്ലസ് എന്ന പേരിലുള്ള പുതിയ വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത് അതീവ വ്യാപനശേഷിയും മാരകശേഷിയും ഉള്ള കോവിഡ് വകഭേദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായി മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഐ.സി.എം.ആര് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
രാജ്യത്ത് ആറാഴ്ച്ക്കിടെ കോവിഡ് മരണ നിരക്ക് ഇരട്ടിയായി. നാല് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും മരണം ഇരട്ടിയായി. ഏപ്രില്‍ ഒന്നിന് ശേഷം രാജ്യത്ത് ഇതുവരെ 2.1 ലക്ഷം കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ ഒന്നിന് ശേഷം രാജ്യത്ത് 2.1 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ 1.18 ലക്ഷം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മരണനിരക്കില്‍ 19 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ പഴയ മരണനിരക്കുകൂടി ചേര്‍ത്തതാണ് ഇത്തരത്തില്‍ മരണ സംഖ്യ കൂടാന്‍ കാരണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
Be the first to write a comment.