ന്യൂഡല്‍ഹി :സമരം നടത്തുന്ന കര്‍ഷകര്‍ തെമ്മാടികളാണെന്ന് അധിക്ഷേപിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. അവര്‍ കര്‍ഷകര്‍ അല്ലെന്നും തെമ്മാടികള്‍ ആണെന്നും കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷമാണ് ഇതിനെ വളര്‍ത്തിയെടുക്കുന്നത് എന്നുമാണ് കേന്ദ്ര സാംസ്‌കാരിക വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പറയുന്നത്.

എന്നാല്‍ ഈ പ്രസ്താവനയ്‌ക്കെതിരെ കര്‍ഷക നേതാവ് രാകേഷ് ടിക്കായത് രംഗത്തുവന്നിട്ടുണ്ട്.കര്‍ഷകര്‍ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയാണ് കര്‍ഷക സംഘടനകള്‍ മാസങ്ങളായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തിവരുന്നത്‌