ചെന്നൈ: ആയുധങ്ങളുമായി ബോട്ട് എത്തുമെന്ന വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട് തീരത്ത് കനത്ത സുരക്ഷ.
ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങള്‍ നിറച്ച ബോട്ട് രാമേശ്വരത്തെക്ക് നിങ്ങുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാടിന്റെ തീരമേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കന്യാകുമാരി രാമേശ്വരം ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളില്‍ കൂടുതല്‍ സുരക്ഷ സേനയെ വിന്യസിച്ചു.കോസ്റ്റ് ഗാര്‍ഡിന്റെ സംഘങ്ങള്‍ കടലില്‍ പരിശോധന നടത്തുന്നുണ്ട്.കേരള തീരത്തും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്