india

ലഹരിക്കടത്ത്; ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ഷാനവാസിന് സസ്പെന്‍ഷന്‍

By webdesk12

January 11, 2023

ആലപ്പുഴ: കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് ലോറി വാടകയ്ക്ക് നല്‍കിയ നഗരസഭാ കൗണ്‍സിലറെ സിപിഎം സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ നഗരസഭയിലെ കൗണ്‍സിലറും നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗവുമായ ഷാനവാസിനെയാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. കേസിലെ മുഖ്യപ്രതി ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗമാണ് ഇജാസ്. ആലപ്പുഴ ജില്ലാ സെക്രട്ടറി എ നാസര്‍ അറിയിച്ചതാണ് ഇക്കാര്യം. മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വച്ചാണ് ഇരുവര്‍ക്കുമെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.