Connect with us

india

ബജറ്റ്, കണക്കുകള്‍ കൊണ്ടുള്ള കൗശലം; തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊന്നു; കേരളത്തിന് ഒന്നുമില്ല: വി ഡി സതീശന്‍

കോവിഡ് മഹാമാരിയില്‍ ജീവിതമാര്‍ഗം അടഞ്ഞവരെ ബജറ്റ് പരിഗണിച്ചിട്ടില്ല

Published

on

കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മോദി സര്‍ക്കാരിന്റെ മുഖമുദ്രയാണ് ബജറ്റിലുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റിലൂടെയും ചെയ്തത്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തൊഴിലുറപ്പ് പദ്ധതിക്ക് 89400 കോടിയാണ് വകയിരുത്തിയിരുന്നത്. ഇന്ന് ധനമന്ത്രി അവതരിപ്പച്ച ബജറ്റില്‍ 2023-24 വര്‍ഷത്തേക്ക് അറുപതിനായിരം കോടി മാത്രമെ വകയിരുത്തിയിട്ടുള്ളൂ. 29400 കോടിയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ പട്ടിണി അകറ്റിയ യു.പി.എ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ആരാച്ചാരായി മാറുകയാണ് മോദി സര്‍ക്കാര്‍.

കോവിഡ് മഹാമാരിയില്‍ ജീവിതമാര്‍ഗം അടഞ്ഞവരെ ബജറ്റ് പരിഗണിച്ചിട്ടില്ല. ചെറുകിടക്കാര്‍, തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ കടുത്ത പ്രതിസന്ധിയിലാണ്. അവര്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ദാരിദ്ര്യരേഖയ്ക്ക് താഴെ എത്ര പേര്‍ ഉണ്ടെന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ കണക്കില്ല. കോവിഡാനന്തര കാലഘട്ടത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായെന്നുള്ള യാഥാര്‍ത്ഥ്യത്തിന് നേരെ ബജറ്റ് കണ്ണടയ്ക്കുന്നു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതിനോ ഉള്ള പദ്ധതികളൊന്നും ബജറ്റിലില്ല. കര്‍ഷകരുടെ വായ്പകള്‍ എഴുത്തള്ളുന്നതിനെ കുറിച്ചോ കടാശ്വാസ പദ്ധതികളെ കുറിച്ചോ ബജറ്റ് മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകത്തിന് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 5300 കോടി രൂപയുടെ കുടിവെള്ള പദ്ധതി അടക്കം അനുവദിച്ചപ്പോള്‍ കേരളത്തിന് ബജറ്റ് വന്‍നിരാശയാണ് നല്‍കിയത്. എയിംസ് ലഭിക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി. കോവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, കശുവണ്ടി മേഖലയിലെ പ്രത്യേക പാക്കേജ് ഇവയൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ബ്ലാസ്റ്റേഴ്‌സിന് അഞ്ച് കോടി പിഴ അടക്കേണ്ടി വന്നേക്കും

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്.

Published

on

ഐസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിലക്കോ പോയന്റ് വെട്ടിക്കുറയ്ക്കലോ തുടങ്ങിയ നടപടികള്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ബ്ലാസ്‌റ്റേഴ്‌സിന് 5കോടി രൂപ പിഴയിടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അതേ സമയം കളിക്കാരെ മൈതാനത്ത് നിന്ന് തിരിച്ചുവിളിച്ച പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനെതിരേ നടപടിയുണ്ടാകുമെന്നും പറയുന്നു.

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. ഈ പ്രതിഷേധം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി തള്ളിയിരുന്നു.

ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58.1 പ്രകാരം ഒരു ടീം മത്സരം വിസമ്മതിക്കുകയോ ആരംഭിച്ച മത്സരം തുടര്‍ന്ന് കളിക്കാതിരിക്കുകയോ ചെയ്താല്‍ കുറഞ്ഞത് ആറുലക്ഷം രൂപ വരെ പിഴ ലഭിക്കാം.

Continue Reading

india

കര്‍ണാടക, മധ്യപ്രദേശ് ,രാജസ്ഥാന്‍, ഛത്തീസ് ഗഡ്നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഭിപ്രായസര്‍വേ.

ജോഡോ യാത്രയും സര്‍ക്കാരിന്റെ പ്രതികാരനടപടികളും ജനങ്ങളില്‍ ബി.ജെ.പിക്കെതിരായ വികാരം ഉയര്‍ത്തിയതായാണ് വിലയിരുത്തല്‍.

Published

on

കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഭിപ്രായസര്‍വേ. നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എബിപി ന്യൂസാണ് സര്‍വഫലം പുറത്തുവിട്ടത്. കോണ്‍ഗ്രസിന് 115 സീറ്റുകിട്ടുമെന്നും നിലവിലെ ഭരണകക്ഷിയായ ബിജെ.പി്ക്ക് 68 സീറ്റും ജനതാദള്‍ എസ്സിന് 23 സീറ്റും കിട്ടുമെന്നാണ് പ്രവചനം. വരുന്ന മധ്യപ്രദേശ് ,രാജസ്ഥാന്‍, ഛത്തീസ് ഗഡ് ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമാകുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. രാഹുല്‍ഗാന്ധിയുടെഭാരത് ജോഡോ യാത്രയും സര്‍ക്കാരിന്റെ പ്രതികാരനടപടികളും ജനങ്ങളില്‍ ബി.ജെ.പിക്കെതിരായ വികാരം ഉയര്‍ത്തിയതായാണ് വിലയിരുത്തല്‍. മെയ് 10നാണ് കര്‍ണാടക വോട്ടെടുപ്പ്.

Continue Reading

india

രാമനവമി ആഘോഷങ്ങള്‍ അടുത്തതോടെ വടക്കേഇന്ത്യയിലെ പള്ളികളും ദര്‍ഗകളും മൂടി

മുസ്്്‌ലിംകള്‍ക്കെതിരായ അക്രമത്തിന് കോപ്പുകൂട്ടുന്ന അവസരമായാണ് ഇത്തവണയും ആഘോഷത്തെ സംഘപരിവാറുകാര്‍ മാറ്റിയിരിക്കുന്നത.്

Published

on

രാമനവമി ആഘോഷങ്ങള്‍ അടുത്തതോടെ വടക്കേഇന്ത്യയിലെയും തെലുങ്കാനയിലെയും പള്ളികളും ദര്‍ഗകളും ഷീറ്റ് കൊണ്ട് മൂടി. രാമനവമി ആഘോഷങ്ങളിലെ കഴിഞ്ഞവര്‍ഷത്തെ ആക്രമണം ഭയന്ന് വടചക്കേഇന്ത്യയിലെ പല മസ്ജിദുകളും ദര്‍ഗകളും ഷീറ്റ് കൊണ്ട് മൂടി. കഴിഞ്ഞവര്‍ഷം ഈ ദിനത്തില്‍ രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളിലാണ് സംഘപരിവാറുകാര്‍ പള്ളികള്‍ ആക്രമിച്ച് കൊടികെട്ടിയത്. ഇത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയെങ്കിലും പ്രതിഷേധിച്ച മുസ്്‌ലിംകളുടെ വീടുകള്‍ മധ്യപ്രദേശിലും ഡല്‍ഹിയിലും മറ്റും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു ബി.ജെ.പി സര്‍ക്കാരുകള്‍. ഇത്തവണയും അത്തരം ഭീഷണി ഭയന്നാണ് പള്ളികള്‍ റമസാന്‍ കാലത്ത് പോലും മറച്ചുവെക്കുന്നത്. സംഭവത്തെക്കുറിച്ച് പക്ഷേ അറിയില്ലെന്ന ഭാവത്തിലാണ് ഭരണകൂടങ്ങള്‍. അക്രമം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്നും ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല.

തെലുങ്കാനയിലെ പള്ളിയുടെ ചിത്രമാണ് വാര്‍ത്തക്കൊപ്പം. നാളെയാണ് രാമനവമി ഘോഷയാത്രകള്‍ അരങ്ങേറുക. മുസ്്്‌ലിംകള്‍ക്കെതിരായ അക്രമത്തിന് കോപ്പുകൂട്ടുന്ന അവസരമായാണ് ഇത്തവണയും ആഘോഷത്തെ സംഘപരിവാറുകാര്‍ മാറ്റിയിരിക്കുന്നത.് ഹൈദരാബാദിലെ ചാര്‍മിനാര്‍ മന്ദിരത്തിന് സമീപം ക്ഷേത്രം സ്ഥാപിച്ച് അവിടെയും പൂജയും മറ്റും ആരംഭിച്ചിട്ടുണ്ട്. ഇവിടെയടുത്താണ ്പ്രസിദ്ധമായ മക്ക മസ്ജിദ്.

Continue Reading

Trending