india

ബഫര്‍ സോണ്‍ ; ഫീല്‍ഡ് സര്‍വ്വേ ഇടുക്കിയില്‍ പൂര്‍ത്തിയായി

By webdesk12

January 17, 2023

ബഫര്‍സോണിലുള്‍പ്പെടുന്ന മേഖലയിലെ അപാകതകള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് സര്‍വ്വേ ഇടുക്കിയില്‍ പൂര്‍ത്തിയായി. അറക്കുളം ഒഴികെയുള്ള പഞ്ചായത്തുകളില്‍ കെട്ടിടങ്ങള്‍ ഏതൊക്കെയെന്നുള്ള ജിയോ ടാഗിങ്ങ് അടക്കമാണ് പൂര്‍ത്തിയാക്കിയത് എട്ടു സംരക്ഷിത വനമേഖലിയിലെ 20 പഞ്ചായത്തുകളിലാണ് ഇടുക്കിയില്‍ ഫീല്‍ഡ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. സര്‍വേ പുരോഗതി വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മൂന്നാര്‍ വന്യജീവി സങ്കേതത്തോടു ചേര്‍ന്നുള്ള പഞ്ചായത്തുകളില്‍ നിന്നും ലഭിച്ച 7,816 അപേക്ഷകളില്‍ 7,033 എണ്ണവും, ഇടുക്കിയില്‍ 11,434 അപേക്ഷകളില്‍ 9,931 എണ്ണവും, പെരിയാറില്‍ 7,298 എണ്ണവും പരിശോധിച്ച്‌ നടപടികള്‍ പൂര്‍ത്തിയാക്കി.