ആലപ്പുഴ: കുട്ടനാട്ടില്‍ വാക്‌സിന്‍ വിതരണം ചെയാനത്തിയ ഡോക്ടറെ മര്‍ദ്ദിച്ചു എന്ന പാരതിയില്‍ സി പി എം നേതാക്കള്‍ക്കെതിരെ കേസ്. കുട്ടനാട്ടിലെ കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശരത് ചന്ദ്രബോസിനാണ് മര്‍ദ്ദനമേറ്റത്. ബാക്കി വന്ന 10 യൂണിറ്റ് വാക്‌സിന്‍ വിതരണവുമായി വന്ന തര്‍ക്കമാണ് മര്‍ദ്ദനത്തിത്തില്‍ കലാശിച്ചത് .

പഞ്ചായത്ത് പ്രസിഡന്റിന്റെ സാനിധ്യത്തില്‍ ആയിരുന്നു ആക്രമണം.സംഭവത്തില്‍ സി പി എം നേതാക്കള്‍ക്കെതിരെ നെടുമുടി പോലിസ് കേസടെത്തു.