തിരുവനന്തപുരം സംസ്ഥാനത്ത് 2011 തല്‍ 2016വരെ 100 സ്ത്രീധന പീഡന മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും 2016 തല്‍ 2021ല്‍ ഇതുവരെ 54 കേസുകളാണ് ഇത്തരത്തില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ആണ്. 2020ലും 2021ലും 6 വീതം ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും എ്ന്‍.എ നെല്ലിക്കുന്ന്, യു.എ ലത്തീഫ്, പി. അബ്ദുല്‍ ഹമീദ് എന്നിവരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശി വിസ്മയ എന്ന പെണ്‍കുട്ടി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ശൂരനാട് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സത്രീധന പീഡനവുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭില്‍ പി. അബ്ദുല്‍ ഹമീദിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന്റെ നിര്‍ദേശം അുസരിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് തത്വത്തില്‍ ഇതിന് യോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളതായും ഇത് പ്രാവര്‍ത്തികമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.