2017-ലെ ഐഎഫ്എഫ്കെ മത്സര വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ ‘രണ്ടു പേര്‍’ എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിലെത്തുന്നു. ജൂലൈ 9 മുതല്‍ നീ സ്ട്രീം, കേവ്, കൂടെ, സൈന പ്ലേ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് നവാഗതനായ പ്രേം ശങ്കര്‍ സംവിധാനം നിര്‍വഹിച്ച രണ്ടു പേര്‍ എന്ന ചിത്രം എത്തുന്നത്.

പേരു സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ ബംഗളൂരു നഗരത്തിലൂടെയുള്ള രണ്ടു പേരുടെ കാര്‍ യാത്രയാണ് ചിത്രം പറയുന്നത്.

നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേസില്‍ പൗലോസാണ് . സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

കാറിനകത്തായിരിക്കുമ്പോല്‍ എന്തോ ഒരു പ്രത്യേക അടുപ്പം ഉണ്ടാവുന്നുണ്ട്. കൂടുതല്‍ തുറന്നുപറച്ചിലുകള്‍ക്ക് അത് വേദിയാകും. അങ്ങനെയാണ് കാറില്‍ യാത്ര ചെയ്യുമ്പോഴുള്ള സംഭാഷണങ്ങളിലൂടെയാണ് ചിത്രം പ്ലാന്‍ ചെയ്തതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പ്രേം ശങ്കര്‍ പറഞ്ഞു.