india

ഗര്‍ഭിണിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

By webdesk12

February 19, 2023

നേമം: ഗര്‍ഭിണിയായ 24 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അട്ടക്കുളങ്ങര സ്വദേശി ഗോപീകൃഷ്ണന്‍ (30) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 17നാണ് സംഭവം. ഗോപീകൃഷ്ണന്റെ വീട്ടിലാണ് ഭാര്യ ദേവിക (22) തൂങ്ങിമരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് തന്റെ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന യുവതിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു തുടരന്വേഷണം.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പാണ് ആത്മഹത്യ.മരണത്തില്‍ ഗോപീകൃഷ്ണന് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ശ്രീചിത്രയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്നയാളാണ് അറസ്റ്റിലായ പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.