തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വ്വിസുകള്‍ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വ്വിസുകളാണ് ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്.

ജനശതാബ്ദി,ഇന്റര്‍സിറ്റി ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വ്വിസ് പുനരാരംഭിക്കും.

ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് (02639,02640), ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് (02695,02696),ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് (06627, 06628),ചെന്നൈ-മംഗളൂരു എക്സ്പ്രസ് (02685, 02686), കോയമ്പത്തൂര്‍-മംഗളൂരു എക്സ്പ്രസ് (06323,06324) എന്നീ ട്രെയിനുകളാണ് നാളെ മുതല്‍ ഓടി തുടങ്ങുക.ഇന്ന് മുതല്‍ ഈ ട്രെനുകളില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം.