india

പീഡനശ്രമ കേസ് റദ്ദാക്കണമെന്ന നടന്‍ ഉണ്ണി മുകുന്ദന്‍റെ ഹരജിയില്‍ ഇന്ന് തുടര്‍വാദം കേള്‍ക്കും

By webdesk12

February 16, 2023

പീഡനശ്രമപരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും.പരാതിക്കാരി ഇമെയില്‍ വഴി ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്ന ആരോപണം വ്യാജമാണെന്നും ഉണ്ണിമുകുന്ദന്‍്റെ അഭിഭാഷകനായ സൈബി വാദിച്ചിരുന്നു.

കേസില്‍ നീതി ലഭിക്കണമെന്ന് പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കെ. ബാബുവിന്‍്റെ ബെഞ്ചാണ് ഹരജിയില്‍ വാദംകേള്‍ക്കുക. 2017ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദന്‍ അപമര്യദയായി പെരുമാറി എന്നാണ് കേസ്.