Connect with us

kerala

വിഴിഞ്ഞം ; അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ലഹളയുണ്ടാക്കിയവര്‍ക്കെതിരെയും അതിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം

Published

on

വിഴിഞ്ഞം പദ്ധതി നിര്‍മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ സ്വീകരിച്ച നിയമനടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ലഹളയുണ്ടാക്കിയവര്‍ക്കെതിരെയും അതിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തിലെ തല്‍സ്ഥിതി വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

2 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡൽ, മരണാനന്തര ബഹുമതിയായി ജി വിജയൻകുട്ടിക്ക് ശൗര്യചക്ര

Published

on

ദില്ലി: സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. വ്യോമസേനയിൽ രണ്ട് മലയാളികള്‍ രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി.സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി മണികണ്ഠൻ, അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ   സാജു ബാലകൃഷ്ണനും എന്നിവരാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്. കോട്ടയം സ്വദേശിയാണ് എയര്‍ മാര്‍ഷൽ ബി മണികണ്ഠൻ. കരസേനയിൽ നിന്ന് ലഫ് ജനറൽ ഭുവന കൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി.

മരണാനന്തര ബഹുമതിയായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി വിജയൻകുട്ടിക്ക് ശൗര്യചക്ര സമ്മാനിക്കും.മേജർ മഞ്ജിത്ത് കീര്‍ത്തി ചക്ര പുരസ്കാരത്തിന് അര്‍ഹനായി. നായിക് ദിൽ വാർ ഖാന് മരണാന്തരമായി കീർത്തി ചക്ര സമ്മാനിക്കും.കരസേനയിലെ ലഫ് ജനറൽ സാധനാ നായർക്കും മകന് വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനൻ്റുമായ തരുൺ നായർക്കും രാഷ്ട്രപതിയുടെ സേന മെഡൽ സമ്മാനിക്കും.കരസേനയിലെ ലഫ് ജനറൽ സാധനാ നായർക്ക് അതിവിശിഷ്ട സേവ മെഡലും വ്യോമസേനയിലെ ഫ്ലൈറ്റ് ലഫ്റ്റനൻ്റ തരുൺ നായർക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡലും സമ്മാനിക്കും.റിട്ട.എയർ മാർഷൽ കെ പി നായരുടെ മകനും ഭാര്യയുമാണ്.

Continue Reading

crime

അടൂരില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, പീഡനം ഏഴാം ക്ലാസ് മുതല്‍

Published

on

പത്തനംതിട്ട: അടൂരില്‍ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹയര്‍സെക്കന്ററി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കൗണ്‍സിലിങ്ങിലാണു പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഏഴാം ക്ലാസ് മുതല്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു പെണ്‍കുട്ടിയുടെ മൊഴി. കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ 4 പേരെ അറസ്റ്റു ചെയ്തതായി അടൂര്‍ പൊലീസ് അറിയിച്ചു. 6 പേരെ കൂടെ പിടികൂടാനുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും ഒരു അകന്ന ബന്ധുവുമാണു പ്രതികള്‍.

Continue Reading

kerala

പഞ്ചാരക്കൊല്ലിയിലെ ജനവാസമേഖലയിൽ വീണ്ടും കടുവ; പരിശോധന ശക്തമാക്കി

പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്

Published

on

കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. പ്രദേശവാസികളായ നൗഫലിന്റെയും ഷാനവാസിന്റെയും വീടിന് സമീപത്താണ് നരഭോജി കടുവയെ അവസാനമായി കണ്ടത്. പ്രദേശത്ത് വനംവകുപ്പ് പരിശോധന ആരംഭിച്ചു.

പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും വീടുകളിൽ കഴിയണം മാനന്തവാടി നഗരസഭാ ചെയർമാൻ അറിയിച്ചു. കർഫ്യു നിയമം നിർബന്ധമായും പാലിക്കണമെന്നും സി കെ രത്നവല്ലി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് കടുവ ആക്രമണത്തിൽ രാധ എന്ന യുവതി കൊല്ലപ്പെട്ടത്.

കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രതിഷേധം അവസാനിച്ചു. നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രദേശത്ത് 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയതായി എഡിഎം മാധ്യമങ്ങളോട് വിശദീകരിച്ചു.

Continue Reading

Trending