ഇംഫാല്‍: മണിപ്പൂരില്‍ മോഷണക്കുറ്റം ആരോപിച്ച് 26 കാരനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. തൗബല്‍ ജില്ലയില്‍ നിന്നുള്ള ഫാറൂഖ് ഖാന്‍ എന്ന യുവാവാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഇംഫാലിലെ തരോയിജാം മേഖലയില്‍ നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഫാറൂഖ് ഖാനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നത്.

യുവാവിനെ ആള്‍ക്കൂട്ടം ആക്രമിക്കുമ്പോള്‍ എസ്.ഐ അടക്കം നാല് പൊലീസുകാര്‍ സംഭവസ്ഥലത്ത് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാനോ യുവാവിനെ രക്ഷിക്കാനോ ഇവര്‍ ശ്രമിച്ചില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.