പ്രണയിനിയോട് വ്യത്യസ്തമായ രീതിയില്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവ് ഒടുവില്‍ ചാടിയത് കുടുക്കില്‍. വിവാഹാഭ്യര്‍ത്ഥന്യക്കായി യുവാവ് തെരഞ്ഞെടുത്ത് മലമുകളായിരുന്നു. പര്‍വത നിരകളുടെ മുകളില്‍ വെച്ച് കാമുകിയെയും കൊണ്ട് കയറി അയാള്‍ പര്‍വതത്തിനു മുകളില്‍ കയറി. സൂര്യാസ്തമയ സമയത്ത് മനോഹരമായി വിവാഹാഭ്യര്‍ത്ഥനയും നടത്തി. പക്ഷെ കാമുകി യെസ് എന്ന് പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ മലമുകളില്‍ നിന്നും താഴേക്ക് വീണു.

ഓസ്ട്രിയയിലാണ് സംഭവം നടന്നത്. ദുരന്തകഥയാവേണ്ട പ്രണയത്തെ പക്ഷെ മഞ്ഞു നിരകള്‍ കാത്തു. 645 അടി താഴ്ചയില്‍ മഞ്ഞുകള്‍ക്ക് മേലെയാണ് യുവതി വീണത്. വഴിയെ പോയ യാത്രക്കാര്‍ ബോധരഹിതയായ സ്ത്രീയെ കാണുകയും രക്ഷിക്കുകയും ചെയ്തു. പക്ഷെ കുടുങ്ങിയത് കാമുകനാണ്. കാമുകിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഈ യുവാവും താഴെ വീണു. പക്ഷെ 50 അടി താഴ്ചയില്‍ ഇദ്ദേഹത്തിന് തൂങ്ങിപ്പിടിച്ച് നില്‍ക്കാനായി. ഒടുവില്‍ ഹെലികോപ്ടര്‍ എത്തിയാണ് യുവാവിനെ രക്ഷിച്ചത്. എല്ലുകള്‍ക്ക് പരിക്ക് പറ്റിയ യുവാനിെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മഞ്ഞില്‍ വീണ യുവതിക്ക് സാരമായ പരിക്കൊന്നും പറ്റിയിട്ടില്ല.