Connect with us

india

പാലായില്‍ കോണ്‍ഗ്രസിന് വഴങ്ങി സിപിഎം, ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി; ജോസിന്‍ ബിനോ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി

Published

on

കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ പദവിയില്‍ കേരള കോണ്‍ഗ്രസിന്റെ എതിര്‍പ്പിന് മുന്നില്‍ കീഴടങ്ങി സിപിഎം.ജോസിന്‍ ബിനോ പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാകും.

സിപിഎം ഏരിയാ കമ്മിറ്റി യോഗമാണ് കേരള കോണ്‍ഗ്രസിന്റെ തെിര്‍പ്പ് കണത്തിലെടുക്ക് ബിനുവിന് പകരം ജോസിന്‍ ബിനോയെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. രണ്ടാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്വതന്ത്രയായാണ് ജോസിന്‍ വിജയിച്ചത്. ബിനു ഒഴികെ ആര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നാലും പിന്തുണയ്ക്കാമെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ നിലപാട്. പാലാ നഗരസഭയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ച്‌ ജയിച്ച ഏക വ്യക്തിയായിരുന്നു ബിനു പുളിക്കകണ്ടം.

നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് പാല നഗരസഭയില്‍ നടന്ന കൂട്ടത്തല്ലില്‍, കേരള കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിന് ബിനുവിനെതിരെ കേസുണ്ട്.

india

അംഗനവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തി ശമ്പളം നൽകണം : വി കെ ശ്രീകണ്ഠൻ

രാജ്യത്തെ മുപ്പത്തി മൂന്ന് ലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തി ശമ്പളം ഉൾപ്പെടെ പെൻഷൻ, ആരോഗ്യ പരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങളും നൽകണമെന്ന് വി കെ ശ്രീകണ്ഠൻ എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു.

Published

on

 

രാജ്യത്തെ മുപ്പത്തി മൂന്ന് ലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തി ശമ്പളം ഉൾപ്പെടെ പെൻഷൻ, ആരോഗ്യ പരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങളും നൽകണമെന്ന് വി കെ ശ്രീകണ്ഠൻ എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു.
കുട്ടികളിലെ പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി നിരന്തരം പരിശ്രമിക്കുന്ന അങ്കണവാടി ജീവനക്കാരുടെ ജീവിതം അതി ദയനീയമാണ്. നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ പുതിയ മാനദണ്ഡമനുസരിച്ച് 50 ശതമാനത്തോളം താല്‍ക്കാലിക ജീവനക്കാരെ വെട്ടിക്കുറച്ചത് ഐസിഡിഎസ് സെന്ററുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ എണ്ണവും, ഇതിനായി വകയിരുത്തിയിരിക്കുന്ന തുകയിലെ ഗണ്യമായ കുറവും വിവിധ ബ്ലോക്കുകളില്‍ എത്തിപ്പെടാനും, 33000ത്തോളം അങ്കണവാടികളിലായി 40 ലക്ഷത്തോളം വരുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ഏറെ ബുദ്ധിമുട്ടമുഭവിക്കുകയാണ് നിലവിലെ ജീവനക്കാര്‍.
ശിശുമരണനിരക്കും, അനീമിയ മൂലമുള്ള അമ്മമാരുടെ മരണവും കൂടുതലായി കണ്ടുവരുന്ന ആദിവാസി മേഖലകളില്‍ ഇത്തരം താല്‍ക്കാലിക ജീവനക്കാരുടെ സേവനം അത്യാവശ്യമാണ്. കൃത്യമായ വേതനം ഉറപ്പാക്കി കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും
വി കെ ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.

Continue Reading

Football

ബ്ലാസ്റ്റേഴ്‌സിന് അഞ്ച് കോടി പിഴ അടക്കേണ്ടി വന്നേക്കും

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്.

Published

on

ഐസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിലക്കോ പോയന്റ് വെട്ടിക്കുറയ്ക്കലോ തുടങ്ങിയ നടപടികള്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ബ്ലാസ്‌റ്റേഴ്‌സിന് 5കോടി രൂപ പിഴയിടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അതേ സമയം കളിക്കാരെ മൈതാനത്ത് നിന്ന് തിരിച്ചുവിളിച്ച പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനെതിരേ നടപടിയുണ്ടാകുമെന്നും പറയുന്നു.

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. ഈ പ്രതിഷേധം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി തള്ളിയിരുന്നു.

ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58.1 പ്രകാരം ഒരു ടീം മത്സരം വിസമ്മതിക്കുകയോ ആരംഭിച്ച മത്സരം തുടര്‍ന്ന് കളിക്കാതിരിക്കുകയോ ചെയ്താല്‍ കുറഞ്ഞത് ആറുലക്ഷം രൂപ വരെ പിഴ ലഭിക്കാം.

Continue Reading

india

കര്‍ണാടക, മധ്യപ്രദേശ് ,രാജസ്ഥാന്‍, ഛത്തീസ് ഗഡ്നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഭിപ്രായസര്‍വേ.

ജോഡോ യാത്രയും സര്‍ക്കാരിന്റെ പ്രതികാരനടപടികളും ജനങ്ങളില്‍ ബി.ജെ.പിക്കെതിരായ വികാരം ഉയര്‍ത്തിയതായാണ് വിലയിരുത്തല്‍.

Published

on

കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഭിപ്രായസര്‍വേ. നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എബിപി ന്യൂസാണ് സര്‍വഫലം പുറത്തുവിട്ടത്. കോണ്‍ഗ്രസിന് 115 സീറ്റുകിട്ടുമെന്നും നിലവിലെ ഭരണകക്ഷിയായ ബിജെ.പി്ക്ക് 68 സീറ്റും ജനതാദള്‍ എസ്സിന് 23 സീറ്റും കിട്ടുമെന്നാണ് പ്രവചനം. വരുന്ന മധ്യപ്രദേശ് ,രാജസ്ഥാന്‍, ഛത്തീസ് ഗഡ് ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമാകുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. രാഹുല്‍ഗാന്ധിയുടെഭാരത് ജോഡോ യാത്രയും സര്‍ക്കാരിന്റെ പ്രതികാരനടപടികളും ജനങ്ങളില്‍ ബി.ജെ.പിക്കെതിരായ വികാരം ഉയര്‍ത്തിയതായാണ് വിലയിരുത്തല്‍. മെയ് 10നാണ് കര്‍ണാടക വോട്ടെടുപ്പ്.

Continue Reading

Trending