ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്  വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായണ് പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചത്.
മോദിയുമായി നിലവിലെ കോവിഡ് സാഹചര്യം ആയി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്റ് ചെയ്തു.
ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ടും പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച ആശങ്കകള്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.