സാവോപോളോ: ഫുട്‌ബോള്‍ രാജാവ് പെലെ തലച്ചോറില്‍ ശസ്ത്രക്രിയക്ക് വിധേയനായി. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം 80 കാരനായ പെലെ കഴിഞ്ഞ കുറച്ച് ദിവസമായി ചികില്‍സയിലാണ്. പെലെ തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമുഹ്യ മാധ്യമങ്ങള്‍ വഴി സര്‍ജറികാര്യം പങ്കുവെച്ചത്‌.

ഇപ്പോള്‍ ആരോഗ്യത്തിന് പ്രശ്‌നങ്ങളൊന്നുമില്ല. സുഖം പ്രാപിച്ചു വരുന്നു. ഇതും എനിക്കൊരു മല്‍സരമാണ്. ആ മല്‍സരവും പുഞ്ചിരിയോടെ ഞാന്‍ നേരിട്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച്ച നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ ട്യൂമര്‍ കണ്ടെത്തിയതായും അത് നീക്കം ചെയ്യാനാണ് സര്‍ജറി നടത്തിയതെന്നും ബ്രസീലിന് മൂന്ന് ലോകകപ്പുകള്‍ സമ്മാനിച്ച ഇതിഹാസ താരം പറഞ്ഞു.