Connect with us

india

ഒന്നാം ട്വന്റി20; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍വി

21 റണ്‍സിനാണ് കിവികള്‍ ജയിച്ചത്

Published

on

റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്ബരയിലെ ആദ്യകളിയില്‍ ഇന്ത്യക്ക് തോല്‍വി. 21 റണ്‍സിനാണ് കിവികള്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ആറു വിക്കറ്റിന് 176 റണ്‍സെടുത്തു. നിശ്ചിത 20 ഓവറില്‍ ഒമ്ബതു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സിന് ആതിഥേയരുടെ ബാറ്റര്‍മാര്‍ പുറത്തായി. 50 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. സൂര്യകുമാര്‍ യാദവ് 47 റണ്‍സ് നേടി.

ഓപണര്‍ ഡവണ്‍ കോണ്‍വേയും (35 പന്തില്‍ 52) മധ്യനിര താരം ഡാരില്‍ മിച്ചലും (30 പന്തില്‍ പുറത്താകാതെ 59) ആണ് ന്യൂസിലന്‍ഡിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഫിന്‍ അല്ലന്‍ 35ഉം ഗ്ലെന്‍ ഫിലിപ്സ് 17ഉം റണ്‍സ് നേടി. വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും അര്‍ഷദീപ് സിങ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഡാരില്‍ മിച്ചലാണ് കളിയിലെ കേമന്‍. അടുത്ത മത്സരം ഞായറാഴ്ച ലഖ്നോവില്‍ നടക്കും

india

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി ഡൽഹിയിൽ എം. എസ്. എഫ് പ്രതിഷേധം

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം. എസ്. എഫ് പ്രതിഷേധം.

Published

on

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം. എസ്. എഫ് പ്രതിഷേധം. ഡൽഹി യൂണിവേഴ്സിറ്റിയിലെ ആർട്സ് ഫാകൽറ്റിക്ക് മുൻവശമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.രാഹുൽ ഗാന്ധിയെ പാർലിമെന്റിൽ നിന്ന് അയോഗ്യനാക്കാൻ സർക്കാരിന് കഴിയുമെങ്കിലും ജനഹൃദയങ്ങളിൽ നിന്ന് പറിച്ചെറിയാൻ കഴിയില്ല. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന മോഡി ഗവണ്മെന്റ് നയങ്ങളെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ജനങ്ങളെ അണി നിരത്തി തെരുവിൽ ചോദ്യം ചെയ്യുമെന്ന് പ്രതിഷേധ സംഗമം ആഹ്വാനം ചെയ്തു. എം. എസ്. എഫ് ദേശീയ അധ്യക്ഷൻ പി.വി അഹമ്മദ് സാജു ഉദ്ഘാടനം ചെയ്തു.ദേശീയ ഉപാധ്യക്ഷൻ ഖാസിം ഈനോളി ഡൽഹി സംസ്ഥാന ട്രഷറർ പി. അസ്ഹറുദ്ധീൻ, വൈസ് പ്രസിഡന്റ്‌ അഫ്സൽ യൂസഫ്, ഡൽഹി യൂണിവേഴ്സിറ്റി പ്രസിഡന്റ്‌ ഫാത്തിമ ബത്തൂൽ എന്നിവർ സംസാരിച്ചു. പി. കെ സഹദ് സ്വാഗതവും ഹാഫിദ് നന്ദിയും പറഞ്ഞു.

Continue Reading

Culture

ഭക്ഷ്യപരിശോധന സമിതി തൈരിന്റെ പേരുമാറ്റം പിന്‍വലിച്ചു

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.

Published

on

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. തൈരിന് പകരം ദഹി എന്ന് ചേര്‍ക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശമാണ് വിവാദമായതിനാല്‍ പിന്‍വലിച്ചത്.

തമിഴിനാട്ടില്‍ തയിര് എന്നും കര്‍ണാടകയില്‍ മൊസര് എന്നും എഴുതുന്നതിന് പകരം ഇനി മുതല്‍ രണ്ടിടങ്ങളിലും തൈരിന്റെ ഹിന്ദിവാക്കായ ദഹി എന്നാക്കണമെന്ന് ഫുഡ് ആന്റ് സേഫ്റ്റി അതേറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നു വന്നത്. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി തീരുമാനം പിന്‍വലിച്ച് സര്‍ക്കാരിപ്പോള്‍ മാര്‍ഗ നിര്‍ദേശം നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിക്കില്ലെന്ന് സര്‍ക്കാരിന്റെ അവിന്‍ മില്‍ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നതിനാല്‍ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Indepth

ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് 11 മരണം

ശ്രീ ബലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തിലെ പുരാതനമായ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പതിനൊന്ന് മരണം.

Published

on

ശ്രീ ബലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തിലെ പുരാതനമായ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പതിനൊന്ന് മരണം. ഇന്ന് രാവിലെ രാമനവമി ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. ഇരുപതോളം ആളുകള്‍ ഇപ്പോഴും കിണറിനുള്ളില്‍ അകപ്പെട്ടിരിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.

രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് പുരാതനമായ കിണറിന്റെ മേല്‍ക്കൂരയില്‍ ധാരാളം പേര്‍ തടിച്ചുകൂടിയിരുന്നെന്നും ഭാരം താങ്ങാനാവാതെ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതുവരെ 19 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

Trending