india

ഗാന്ധിജിയെ ഓര്‍ത്തുകൊണ്ടേയിരിക്കണമെന്ന് സാദിഖലി തങ്ങള്‍

By webdesk14

January 30, 2023

നമ്മുടെ ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കുകയും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ജീവന്‍ സമര്‍പ്പിക്കേണ്ടി വരികയും ചെയ്ത രക്തസാക്ഷിത്വത്തിന്റെ ഉന്നത പ്രതീകമാണ് മഹാത്മാ ഗാന്ധി.

രാജ്യത്തിന്റെ പുറത്തു നിന്നെത്തിയ അധിനിവേശ ശക്തികളുടെ തീ തുപ്പുന്ന ആയുധങ്ങള്‍ക്കു മുന്നില്‍ നിരായുധനായി ചെറുത്തു നിന്ന് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച രാഷ്ട്രപിതാവിന് രാജ്യത്തിന്നകത്തെ വഞ്ചകര്‍ ഒളിപ്പിച്ചു വെച്ച ചതിയുടെ വെടിയുണ്ടകളെ അതിജയിക്കാനായില്ല.

ഗാന്ധിജിയുടെ പേരും, ചിത്രവും, ചരിത്രവും മായ്ച്ചു കളയാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ ഗാന്ധിജിയെ സ്മരിച്ചു കൊണ്ടേയിരിക്കുക, ചരിത്രം ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുക. വര്‍ത്തമാന കാല ഇന്ത്യയില്‍ അത് ഒരു സമരമാണ്.. ഗാന്ധിജി ഇന്നും ഇന്ത്യയുടെ സമരനായകനാണ്..

തങ്ങള്‍ ഓര്‍മിപ്പിച്ചു.