Connect with us

india

രാജ്യത്തെ മുഴുവന്‍ തടവുകാര്‍ക്കും ഇനി ആധാര്‍

മുഴുവന്‍ തടവുകാരെയും ആധാറില്‍ ചേര്‍ക്കാന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പ്രിസണര്‍ ഇന്‍ഡക്ഷന്‍ ഡോക്യുമെന്റ് അടിസ്ഥാനമാക്കി ആധാര്‍ അനുവദിക്കാനും പുതുക്കി നല്‍കാനുമാണ് തീരുമാനം.

Published

on

ന്യുഡല്‍ഹി: രാജ്യത്തെ മുഴുവന്‍ തടവുകാരെയും ആധാറില്‍ ചേര്‍ക്കാന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പ്രിസണര്‍ ഇന്‍ഡക്ഷന്‍ ഡോക്യുമെന്റ് അടിസ്ഥാനമാക്കി ആധാര്‍ അനുവദിക്കാനും പുതുക്കി നല്‍കാനുമാണ് തീരുമാനം.

2017ല്‍ തടവുകാര്‍ക്കും ആധാര്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിരുന്ന അവശ്യരേഖകളുടെ അഭാവം മൂലം സാധിച്ചിരുന്നില്ല.ഇതേതുടര്‍ന്ന് പ്രിസണ്‍ ഓഫിസറുടെ ഒപ്പും സീലുമുള്ള ഇ-പ്രിസണ്‍ മൊഡ്യൂളിലെ രേഖകള്‍ അടിസ്ഥാനമാക്കി ആധാര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ ജയിലുകളിലും ഇതിനായി പ്രത്യേക ക്യാമ്ബ് നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതികളെ കോടതിയില്‍ ഹാജരാക്കല്‍, ജയിലിലേക്കുള്ള മടക്കം, ഗതാഗതം, ആരോഗ്യ സൗകര്യങ്ങള്‍, ആശുപത്രിയിലേക്ക് മാറ്റല്‍, സൗജന്യ നിയമസഹായം, പരോള്‍, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ജയില്‍ മോചനം തുടങ്ങിയ സുഗമമാക്കാന്‍ ആധാര്‍ അനുവദിക്കുന്നതിലൂടെ എളുപ്പമാകും എന്നാണ് വിലയിരുത്തല്‍.

 

india

മുഹമ്മദ് ഫൈസലിന് ആശ്വസം; ഹൈക്കോടതിയുടെ വിധി പരിഗണിക്കണമെന്ന് സുപ്രീംകോടതി

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്

Published

on

ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന് ആശ്വസമായി സുപ്രീംകോടതിയുടെ നിര്‍ദേശം. ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കുമ്പോള്‍ മുഹമ്മദ് ഫൈസല്‍ കുറ്റകാരനെന്ന് കണ്ടെത്തിയ കവരത്തി സെക്ഷന്‍സ് കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

Continue Reading

gulf

ഗള്‍ഫ് നാടുകളില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഗള്‍ഫ്നാടുകളില്‍ ആഘോഷിച്ചു

Published

on

അബുദാബി: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഗള്‍ഫ്നാടുകളില്‍ ആഘോഷിച്ചു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ അംബാസ്സഡര്‍മാര്‍ ദേശീയ പതാക ഉയര്‍ത്തി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്ത പരിപാടി വര്‍ണ്ണാഭമായിരുന്നു. വിവിധ സംഘടനാ പ്രതിനിധികളും വാണിജ്യ-വ്യവസായ പ്രമുഖരും സംബന്ധിച്ചു.

ഇന്ത്യന്‍ എംബസി അബുദാബിയില്‍ ഒരുക്കിയ പരിപാടിയില്‍ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ് യാന്‍ മുഖ്യാഥിതിയായിരുന്നു.  ഇന്ത്യൻ അംബാസഡർ സഞ്ജയ്‌ സുധീർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.

അമ്പതോളം രാജ്യങ്ങളിലെ അംബാസ്സഡര്‍മാരും പ്രമുഖരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യയുടെ വിവിധ കാലാപരിപാടികള്‍ അരങ്ങേറി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യ സോഷ്യല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം തുടങ്ങി വിവിധ സംഘടനാ ആസ്ഥാനങ്ങളില്‍ ദേശീയപതാക ഉയര്‍ത്തി.

 

Continue Reading

india

സുരക്ഷ വീഴ്ച; ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

മതിയായ സുരക്ഷ ഉറപ്പാക്കതിനാലാണ് പുതിയ തീരുമാനം

Published

on

ഭാരത് ജോഡോ യാത്ര താല്കാലികമായി നിര്‍ത്തിവെച്ചു. മതിയായ സുരക്ഷ ഉറപ്പാക്കതിനാലാണ് പുതിയ തീരുമാനം. ജമ്മുവിന്‍ പര്യാടനം നടത്തുന്നതിനിടയില്‍ ബനിഹാലില്‍ ജനക്കൂട്ടം യാത്രക്കിടയില്‍ ഇരച്ചുകയറിയിരുന്നു. ഇത്തരമൊരു സംഭവം വലിയ സുരക്ഷാവീഴ്ചയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പൊലീസിന്റെ ഭാഗത്തു നിന്നുള്ള നിഷ്‌ക്രിയത്വമാണ് ഇത്തരത്തിലൊരു വീഴ്ചയ്ക്ക് കാരണമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പൂര്‍ണമായ സുരക്ഷ ഉറപ്പാക്കിയതിനുശേഷം യാത്ര പുനരാരംഭിക്കും.

Continue Reading

Trending